ETV Bharat / city

എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരൻ മുഖ്യമന്ത്രിയെന്ന് കെ. സുരേന്ദ്രൻ

author img

By

Published : Oct 10, 2020, 3:10 PM IST

ശ്രീനാരായണ ഗുരു സര്‍വകലാശാലയില്‍ നിയമിച്ചിരിക്കുന്നത് ജിഹാദിയെ ആണെന്ന് കെ സുരേന്ദ്രൻ.

k. surendran against Pinarayi vijayan  k. surendran latest news  pinarayi vijayan latest news  പിണറായി വിജയൻ വാര്‍ത്തകള്‍  കെ സുരേന്ദ്രൻ വാര്‍ത്തകള്‍  ശ്രീനാരായണ ഗുരു സര്‍വകലാശാല
എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരൻ മുഖ്യമന്ത്രിയെന്ന് കെ. സുരേന്ദ്രൻ

തൃശൂര്‍: കേരളത്തില്‍ നടക്കുന്ന എല്ലാ അഴിമതികളുടേയും തട്ടിപ്പുകളുടേയും സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശ്രീനാരായണഗുരു യൂണിവേഴ്‌സിറ്റിയിൽ നിയമിച്ചിരിക്കുന്നത് ജിഹാദിയെ ആണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്‍റെ തലപ്പത്തെത്തുന്നതിനുള്ള യോഗ്യത ജിഹാദി ആവുക എന്നതാണ്. ഗുരുവിന്‍റെ പേര് വർഗീയ ധ്രുവീകരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ശ്രീനാരായണഗുരു സര്‍വകലാശാല വി.സി നിയമനത്തിലൂടെ സിപിഎം വര്‍ഗീയ കാര്‍ഡിറക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരൻ മുഖ്യമന്ത്രിയെന്ന് കെ. സുരേന്ദ്രൻ

അധോലോക സംഘങ്ങളുടെയും മാഫിയ സംഘങ്ങളുടെയും ഒളിത്താവളമായി കേരളം മാറി. വോട്ടെടുപ്പിലെ ഇരട്ടിപ്പും കള്ളവോട്ടും കൊണ്ട് വിജയിക്കാനാണ് ലക്ഷ്യമാക്കുന്നതെങ്കിൽ ഇതിനെതിരെ ബിജെപി ശക്തമായി മുന്നോട്ട് വരും. യുഡിഎഫ് ഇതിനോടെല്ലാം മൗനം പാലിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്‌. ഇടതുപക്ഷതെ സഹായിക്കുന്ന സമീപനമാണ് യുഡിഎഫിന്‍റേതെന്ന് ജനങ്ങൾ മനസിലാക്കിയിരിക്കുന്നു. രാഷ്ട്രീയ വ്യവസ്ഥിതി പണമുണ്ടാക്കാനുള്ള മാർഗമായി ഏറ്റെടുത്തിരിക്കുകയാണ് എല്‍.ഡി.എഫും യുഡിഎഫും. ഇതിനെതിരെ മാറ്റങ്ങളുമായി ബിജെപി മുന്നോട്ടുവരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ രാജ്യത്ത് ദയനീയമായി പരാജയപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.