ETV Bharat / city

ഗുരുവായൂർ കവർച്ച: 2.5 കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെടുത്തു

author img

By

Published : Jun 5, 2022, 10:12 AM IST

പ്രതിയുടെ എടപ്പാളിലെ വാടക വീട്ടിൽ നിന്നാണ് സ്വര്‍ണവും പണവും പൊലീസ് കണ്ടെടുത്തത്.

ഗുരുവായൂർ കവർച്ച  ഗുരുവായൂർ സ്വർണ വ്യാപാരി വീട് കവര്‍ച്ച  guruvayur gold theft  guruvayur theft gold money recovered  robbery at gold merchant house in guruvayur  ഗുരുവായൂര്‍ സ്വര്‍ണ കവര്‍ച്ച  പ്രവാസി വീട് സ്വര്‍ണം കവര്‍ന്നു  മോഷണം പോയ സ്വര്‍ണം കണ്ടെടുത്തു
ഗുരുവായൂർ കവർച്ച: മോഷണം പോയ 2.5 കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെടുത്തു, പണം സൂക്ഷിച്ചത് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍

തൃശൂർ: ഗുരുവായൂരില്‍ പ്രവാസിയായ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും കവര്‍ന്ന 2.5 കിലോ സ്വർണവും 35 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. പ്രതി ധർമ്മരാജിന്‍റെ എടപ്പാളിലെ വാടക വീട്ടിൽ നിന്നാണ് പൊലീസ് സ്വര്‍ണവും പണവും കണ്ടെടുത്തത്. അടുക്കളക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.

ഗുരുവായൂരില്‍ മോഷണം പോയ 2.5 കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെടുത്തു

ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വർണക്കട്ടി, സ്വർണ വ്യാപാരികൾക്ക് വിൽപന നടത്തിയതിൽ നിന്ന് കണ്ടെത്തിയ ഉരുക്കിയ ഒരു കിലോയോളം സ്വർണക്കട്ടി, ബാങ്കിൽ നിന്ന് വാങ്ങിയ 100 ഗ്രാം തങ്കക്കട്ടി, 15 പവന്‍റെ താലിമാല, രണ്ട് നെക്‌ലേസുകൾ, മൂന്ന് കമ്മൽ, ഒരു കൈ ചെയിൻ, ഒരു മാല എന്നിവയാണ് കണ്ടെടുത്തത്. സ്വർണം വിറ്റതിലൂടെ ലഭിച്ച 35 ലക്ഷം രൂപ അഞ്ഞൂറിന്‍റെ നോട്ടുകെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. മോഷ്‌ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തതായി ഗുരുവായൂര്‍ എസിപി കെ.ജി സുരേഷ്, ഗുരുവായൂർ സിഐ പി.കെ മനോജ് കുമാർ എന്നിവർ പറഞ്ഞു.

Read more: ഗുരുവായൂരില്‍ വൻ സ്വർണക്കവർച്ച, നഷ്‌ടമായത് മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും

കണ്ടെടുത്ത സ്വർണവും പണവും കോടതിയിൽ ഹാജരാക്കും. മെയ്‌ 12നാണ് ഗുരുവായൂര്‍ തമ്പുരാൻപടിയില്‍ പ്രവാസിയായ സ്വര്‍ണ വ്യാപാരി ബാലന്‍റെ വീട്ടിൽ നിന്നും 371 പവനും രണ്ട് ലക്ഷം രൂപയും മോഷണം പോയത്. വീട്ടുകാർ തൃശൂരിലേക്ക് സിനിമ കാണാന്‍ പോയപ്പോൾ വാതിൽ കുത്തിപ്പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവര്‍ന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു.

മോഷണത്തിന് ശേഷം കുടുംബവുമൊത്ത് സംസ്ഥാനം വിട്ട തമിഴ്‌നാട് സ്വദേശിയായ പ്രതി ധർമ്മരാജിനെ മെയ്‌ 29ന് ചണ്ഡീഗഢില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരൻ ചിന്നൻ, ബന്ധു രാജു എന്നിവരേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മറ്റൊരു സഹോദരനെ കൂടി പിടികൂടാനുണ്ട്.

റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തതോടെയാണ് സ്വർണവും പണവും എവിടെയുണ്ടെന്ന് കണ്ടെത്താനായത്. ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കും.

Read more: ഗുരുവായൂരില്‍ സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.