ETV Bharat / city

ജനം ശരിദൂരം തെരഞ്ഞെടുത്തു; സമുദായ നേതാക്കൾ പുറത്ത്

author img

By

Published : Oct 24, 2019, 7:51 PM IST

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധമാണ്, സാമുദായ നേതാക്കൻമാർ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരെ ഉണ്ടായത്. ഫല പ്രഖ്യാപനം വന്നയുടൻ സിപിഎം - സിപിഐ സംസ്ഥാന സെക്രട്ടറിമാർ എൻഎസ്എസിനെതിരെ രൂക്ഷ വിമർശനം നടത്തിയതും ശ്രദ്ധേയമാണ്.

ജനം ശരിദൂരം തെരഞ്ഞെടുത്തു; സമുദായ നേതാക്കൾ പുറത്ത്

തിരുവനന്തപുരം; അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി ജയവുമായി എല്‍ഡിഎഫ് കരുത്തുകാട്ടിയപ്പോൾ തിരിച്ചടി കിട്ടിയത് സമുദായ സംഘടനകൾക്ക്. സമദൂരത്തെ യു.ഡി.എഫിന് അനുകൂലമായ ശരി ദൂരമാക്കി വ്യാഖ്യാനിച്ച എന്‍.എസ്.എസ് നിലപാടിനെ ഉപതെരഞ്ഞെടുപ്പില്‍ ജനം തള്ളി. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എന്‍.എസ്.എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഡോ.കെ.മോഹന്‍കുമാറും പി.മോഹന്‍രാജും ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ അരൂരില്‍ എസ്.എന്‍.ഡി.പി പിന്തുണച്ച മനു സി പുളിക്കലും തോറ്റു.

ജനം ശരിദൂരം തെരഞ്ഞെടുത്തു; സമുദായ നേതാക്കൾ പുറത്ത്
മൂന്ന് മണ്ഡലങ്ങളിലും സാമുദായിക സംഘടനകള്‍ കയ്യൊഴിഞ്ഞ സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ ഹൃദയത്തിലേറ്റി. നായര്‍ സമുദായത്തിന് 40 ശതമാനത്തിലേറെ വോട്ടും എന്‍.എസ്.എസിന് മികച്ച അടിത്തറയുമുള്ള വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് പരസ്യമായി പിന്തുണച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.കെ. മോഹന്‍കുമാറിനെ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് മലര്‍ത്തിയടിച്ചത്. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് സംഗീത്കുമാര്‍ യു.ഡി.എഫിനു വേണ്ടി വട്ടിയൂര്‍ക്കാവില്‍ പരസ്യമായി വോട്ടഭ്യര്‍ഥിച്ചതോടെയാണ് എന്‍.എസ്.എസ് പിന്തുണ വിവാദമായത്. നിലപാട് പെരുമാറ്റ ചട്ടലംഘനമാണന്ന് വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ രംഗത്തു വന്നിരുന്നു. എന്‍.എസ്.എസ് നിലപാടിനെതിരെ എല്‍.ഡി.എഫ് നേതാക്കളും സാമൂഹിക മാദ്ധ്യമങ്ങളും രംഗത്തു വന്നതോടെ വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് പിന്തുണ യു.ഡി.എഫിനു പുലിവാലായി. പിന്തുണ വേണ്ടെന്ന് പറയാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറിനു കഴിഞ്ഞില്ലെങ്കിലും എന്‍.എസ്.എസ് പിന്തുണയ്‌ക്കെതിരെ എല്‍.ഡി.എഫ് ഉയര്‍ത്തിയ വിമര്‍ശനം നേരിടാന്‍ യു.ഡി.എഫ് നേതൃത്വം ഫലപ്രദമായി ശ്രമിച്ചില്ല. വട്ടിയൂര്‍ക്കാവില്‍ പരമ്പരാഗതമായി യു.ഡി.എഫിന് ലീഡ് ലഭിക്കേണ്ട ക്രിസ്ത്യന്‍- ന്യൂന പക്ഷ മേഖലകളില്‍ തിരിച്ചടി ലഭിക്കാനും ഇത് കാരണമായി. കോന്നിയില്‍ എൻഎസ്എസിന്‍റെ പ്രത്യേക താത്പര്യ പ്രകാരമാണ് പി.മോഹന്‍രാജ് സ്ഥാനാര്‍ഥിയായത്. മികച്ച പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥിയായിട്ടും എന്‍.എസ്.എസിന്‍റെ പരസ്യ പിന്തുണയില്‍ വെറും നായര്‍ സ്ഥാനാര്‍ഥിയായി മോഹൻ കുമാർ മാറി. യുഡിഎഫിന്‍റെ പരമ്പരാഗത കോട്ടകളില്‍ വലിയ പരാജയത്തിലേക്കാണ് ഇത് വഴിതെളിച്ചത്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രത്യേക താത്പര്യ പ്രകാരം അരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മനു.സി പുളിക്കലിനെയും ജനം തള്ളി. കാലങ്ങളായി സിപിഎം ജയിച്ചുവന്ന അരൂരില്‍ അട്ടിമറി ജയമാണ് ഷാനിമോൾ ഉസ്മാന് നേടാനായത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധമാണ്, സാമുദായ നേതാക്കൻമാർ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരെ ഉണ്ടായത്. ഫല പ്രഖ്യാപനം വന്നയുടൻ സിപിഎം - സിപിഐ സംസ്ഥാന സെക്രട്ടറിമാർ എൻഎസ്എസിനെതിരെ രൂക്ഷ വിമർശനം നടത്തിയതും ശ്രദ്ധേയമാണ്.
Intro:സമുദായ സംഘടനകളെ ജനം തള്ളി; എന്‍.എസ്.എസിനും എസ്.എന്‍.ഡിപിക്കും തിരിച്ചടി

സമദൂരത്തെ യു.ഡി.എഫിനുകൂലമായ ശരി ദൂരമാക്കി വ്യാഖ്യാനിച്ച എന്‍.എസ്.എസ് നിലപാടിനെ ഉപതിരഞ്ഞെടുപ്പില്‍ ജനം പുച്ഛിച്ചു തള്ളി. വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍.എസ്. എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഡോ.കെ.മോഹന്‍കുമാറും പി.മോഹന്‍രാജും ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ അരൂരില്‍ എസ്.എന്‍.ഡി.പി പിന്തുണച്ച മനു.സി.പുളിക്കലും തോറ്റു. മൂന്ന് മണ്ഡലങ്ങളിലും സാമുദായിക സംഘടനകള്‍ കയ്യൊഴിഞ്ഞ സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാര്‍ ഹൃദയത്തിലേറ്റി. നായര്‍ സമുദായത്തിന് 40 ശതമാനത്തിലേറെ വോട്ടും എന്‍.എസ്.എസിന് മികച്ച അടിത്തറയുമുള്ള വട്ടിയൂര്‍കാവില്‍ എന്‍.എസ്.എസ് പരസ്യമായി പിന്തുണച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.കെ.മോഹന്‍കുമാറിനെ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്ത് മലര്‍ത്തിയടിച്ചത്. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത്കുമാര്‍ യു.ഡി.എഫിനു വേണ്ടി വട്ടിയൂര്‍കാവില്‍ പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ചതോടെയാണ് എന്‍.എസ്.എസ് പിന്തുണ വിവാദമായത്. നിലപാട് പെരുമാറ്റ ചട്ടലംഘനമാണന്ന് വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ രംഗത്തു വന്നു. എന്‍.എസ്.എസിന്റെ നിലപാടിനെതിരെ എല്‍.ഡി.എഫ് നേതാക്കളും സാമൂഹിക മാദ്ധ്യമങ്ങളും കൂടി രംഗത്തു വന്നതോടെ വട്ടിയൂര്‍കാവില്‍ എന്‍.എസ്.എസ് പിന്തുണ യു.ഡി.എഫിനു പുലിവാലായി. പിന്തുണ വേണ്ടെന്ന് പറയാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മോഹന്‍കുമാറിനു കഴിഞ്ഞില്ലെങ്കിലും എന്‍.എസ്.എസ് പിന്തുണയ്‌ക്കെതിരെ എല്‍.ഡി.എഫ് ഉയര്‍ത്തിയ വിമര്‍ശനം നേരിടാന്‍ യു.ഡി.എഫ് നേതൃത്വം ഫലപ്രദമായി ശ്രമിച്ചില്ല. മണ്ഡലത്തില്‍ മികച്ച മതേതര പ്രതിച്ഛായയുണ്ടായിരുന്ന മോഹന്‍കുമാര്‍ വെറും നായര്‍ സ്ഥാനാര്‍ത്ഥിയായി ചിത്രീകരിക്കപ്പെട്ടു. വട്ടിയൂര്‍കാവില്‍ പരമ്പരാഗതമായി യു.ഡി.എഫിന് ലീഡ് ലഭിക്കേണ്ട ക്രിസ്ത്യന്‍- ന്യൂന പക്ഷ മേഖലകളിലുണ്ടായ തിരിച്ചടി സൂചിപ്പിക്കുന്നത് ഇതാണ്. കോന്നിയില്‍ പെരുന്നയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് പി.മോഹന്‍രാജ് സ്ഥാനാര്‍ത്ഥിയായത്. ശരിദൂരം തുണയ്ക്കുമെന്ന പ്രതീക്ഷ മോഹന്‍രാജിനുണ്ടായിരുന്നു. മോഹന്‍രാജും മികച്ച പ്രതിച്ഛായയുള്ള സ്ഥാനാര്‍ത്ഥിയായിട്ടും എന്‍.എസ്.എസിന്റെ പരസ്യ പിന്തുണയില്‍ വെറും നായര്‍ സ്ഥാനാര്‍ത്ഥിയായി വോട്ടര്‍മാര്‍ക്കിടയില്‍ മുദ്രകുത്തപ്പെട്ടു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രത്യേക താത്പര്യമെടുത്ത് അരൂരില്‍ നിര്‍ത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു.സി പുളിക്കലിനെയും ജനം തള്ളി.
Body:സമുദായ സംഘടനകളെ ജനം തള്ളി; എന്‍.എസ്.എസിനും എസ്.എന്‍.ഡിപിക്കും തിരിച്ചടി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.