ETV Bharat / city

മഴ ശക്തമാകുന്നു; പൂര്‍ണസജ്ജമായിരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ്

author img

By

Published : Oct 21, 2019, 7:59 PM IST

ദുരന്ത സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ളത് കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു

മഴ ശക്തമാകുന്നു; പൂര്‍ണസജ്ജമായിരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ പൂർണ സജ്ജമായിരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ദുരന്ത സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണയുടെ നിലവിലുള്ള സംഘങ്ങളെക്കൂടാതെ അധികം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ നിവിലെ സാഹചര്യം യോഗം വിലയിരുത്തി.

നേവി, കോസ്റ്റ് ഗാർഡ്, എയർ ഫോഴ്‌സ് എന്നിവർക്ക് ജാഗ്രതാ നിർദേശം നൽകിയതായി ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി യോഗത്തിൽ അറിയിച്ചു. നിലവിൽ മത്സ്യബന്ധനത്തിന് കടലിലേക്ക് പോകുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്. മഴയെത്തുടർന്ന് എറണാകുളത്ത് പത്തും പാലക്കാട് മൂന്നും ദുരിതാശ്വാസ കാമ്പുകൾ തുറന്നു. ആവശ്യമുള്ള സ്ഥലങ്ങളിൽ കാമ്പുകൾ ആരംഭിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.

മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കാനും കലക്ടർമാർക്ക് നിർദേശം നൽകി. ആഭ്യന്തര, ആരോഗ്യ, ജലവിഭവ, വൈദ്യുതി സെക്രട്ടറിമാരും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടറും ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡന്‍റ് കമ്മീഷണറായി യോഗം ചുമതലപ്പെടുത്തി.

Intro:മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ പൂർണ്ണ സജ്ജമായിരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനം.
ദുരന്ത സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ളത് കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
നേവി, കോസ്റ്റ് ഗാർഡ്, എയർ ഫോഴ്‌സ് എന്നിവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളതായി ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി യോഗത്തിൽ അറിയിച്ചു. നിലവിൽ മത്സ്യബന്ധനത്തിന് കടലിലേക്ക് പോകുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്.
മഴയെത്തുടർന്ന് എറണാകുളത്ത് 10 ഉം, പാലക്കാട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ആവശ്യമുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കാൻ ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കാനും കളക്ടർമാർക്ക് നിർദേശം നൽകി.ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡൻറ് കമ്മീഷണറായി യോഗം ചുമതലപ്പെടുത്തി.



Body:..Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.