ETV Bharat / city

Malayinkeezhu pocso case: പോക്സോ കേസ് പ്രതിയോടൊപ്പം ഇര: പൊലീസിനെതിരെ അമ്മ

author img

By

Published : Dec 1, 2021, 4:52 PM IST

Updated : Dec 1, 2021, 9:33 PM IST

Allegation against Malayinkeezhu police: ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ യുവതി ജയിലില്‍ കഴിഞ്ഞ സമയത്ത് ഇരയായ ആറുവയസുകാരിയെ ആരോപണ വിധേയനൊടോപ്പം വിട്ടുവെന്നാണ് അമ്മയുടെ ആരോപണം. ഇത് വാസ്തവ വിരുദ്ധമാണെന്ന് പൊലീസ്

Malayinkeezhu pocso case  pocso case victim's mother allegation against police in kerala  allegation against Malayinkeezhu police in pocso case  മലയിൻകീഴ് പോക്‌സോ കേസ്  പോക്‌സോ കേസ് പ്രതിക്കൊപ്പം ഇരയെ വിട്ടയച്ചു  പൊലീസിനെതിരെ ആരോപണവുമായി ഇരയുടെ അമ്മ
പോക്‌സോ കേസ് പ്രതിക്കൊപ്പം ഇരയായ ആറുവയസുകാരിയെ വിട്ടയച്ചു; പൊലീസിനെതിരെ ആരോപണവുമായി അമ്മ

തിരുവനന്തപുരം: ആറുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ രംഗത്ത്. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യോമസേന ഉദ്യോഗസ്ഥനുമായി ആരോപണം ഉന്നയിക്കുന്ന യുവതി വീടിന് സമീപത്തെ ക്ഷേത്രത്തില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈ 15നാണ് വിവാഹിതയാവുന്നത്.

എന്നാല്‍ ഒരുമിച്ച് താമസം തുടങ്ങുന്നതിന് മുമ്പ് തന്നെ വിവാഹം നിയമപരമായി രജിസ്ട്രര്‍ ചെയ്യണമെന്ന് ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് യുവതി തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. ഇതിനിടയില്‍ യുവതി മകനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വ്യോമസേന ഉദ്യോഗസ്ഥൻ പൊലീസില്‍ പരാതി നല്‍കി. പരാതി അന്വേഷിക്കാൻ വന്ന പൊലീസിനോട് ഭര്‍ത്താവ് ആറുവയസുള്ള തന്‍റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇത് തടയാൻ ശ്രമിച്ചതിന് ഇയാള്‍ കള്ളക്കേസ് നല്‍കുകയായിരുന്നുവെന്നും യുവതി പറഞ്ഞതായി മലയിൻകീഴ് സി.ഐ പറയുന്നു.

ഇതിനിടയില്‍ പൊലീസ് കുട്ടിയെ മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചൈല്‍ഡ് ലൈനില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ലൈംഗികമായി പീഡിപ്പിക്കപെട്ടിട്ടുണ്ടാവുമെന്ന സംശയമാണ് വൈദ്യപരിശോധന റിപ്പോര്‍ട്ടിലുള്ളത്. ഇതിന്‍റെയടിസ്ഥാനത്തില്‍ പൊലീസ് യുവതിയുടെ ഭര്‍ത്താവിനെതിരെ പോക്സോ കേസ് രജിസ്ട്രര്‍ ചെയ്തു. ഇതോടെ ഇയാള്‍ മുങ്ങി.

വൈദ്യപരിശോധനയ്ക്ക് ശേഷം യുവതി താൻ താമസിക്കുന്ന വീട് സുരക്ഷിതമാണെന്നും അവിടെ ആരും എത്തില്ലെന്നും അറിയിച്ചതിന്‍റെയടിസ്ഥാനത്തില്‍ അമ്മയോടൊപ്പം കുട്ടിയെ വിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒളിവിലായിരുന്ന ഭര്‍ത്താവ് അന്ന് രാത്രി വീണ്ടും യുവതിയുടെ വീട്ടിലെത്തുകയും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ യുവതിയുടെ മര്‍ദനം ഏറ്റ് ഇയാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ആംബുലൻസില്‍ ഭര്‍ത്താവിനെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനികാശുപത്രിയിലെത്തിയ ഭര്‍ത്താവ് യുവതിക്കെതിരെ വീണ്ടും കേസ് കൊടുത്തു.

Allegation against Malayinkeezhu police: എന്നാല്‍ ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയില്ല. പോക്സോ കേസ് രജിസ്ട്രര്‍ ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള വീഴ്ചയായാണ് യുവതി ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ഭര്‍ത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതി ഇവരെ റിമാൻഡ് ചെയ്തു. ഇതോടെ ഒറ്റപ്പെട്ട കുട്ടിയെ ചൈല്‍ഡ് ലൈനില്‍ എത്തിച്ചുവെന്ന് പൊലീസ് പറയുന്നു.

ദിവസങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങിയ യുവതി താൻ ജയിലില്‍ പോയ ദിവസങ്ങളില്‍ കുട്ടി ആരോപണ വിധേയനോടൊപ്പെമായിരുന്നുവെന്നും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ആരോപിച്ച് മാധ്യമങ്ങളുടെ മുന്നിലെത്തി. ഈ ആരോപണത്തെ പൊലീസ് നിഷേധിക്കുകയാണ്. യുവതി അറസ്റ്റിലായപ്പോള്‍ കുട്ടിയെ ചൈല്‍ഡ് ലൈനില്‍ എത്തിച്ചതായും കുട്ടി അവിടെ സുരക്ഷിതമായിരുന്നുവെന്നും മലയിൻകീഴ് സി.ഐ പറയുന്നു.

നിയമപരമായ അറിയിപ്പ്: - പോക്സോ കേസുകളില്‍ ഇരയെ തിരിച്ചറിയുന്ന സ്ഥലമോ സൂചനകളോ നല്‍കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ വാര്‍ത്തയിലെ ആരോപണ വിധേയന്‍റെയും പരാതിക്കാരുടെയും പേരുകളോ കൃത്യമായ സ്ഥലമോ വെളിപ്പെടുത്താൻ കഴിയില്ല.

Also read: കെ.എസ്.ആര്‍.ടി.സി ബസ് അടിച്ച് തകര്‍ത്ത്, ജീവനക്കാരെ പൊതിരെ തല്ലി; സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം

Last Updated :Dec 1, 2021, 9:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.