ETV Bharat / city

തമ്പാനൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടന്‍ നിര്‍മിക്കണം: മനുഷ്യാവകാശ കമ്മിഷൻ

author img

By

Published : Nov 15, 2019, 9:29 PM IST

ബസ്‌ കാത്തുനില്‍പ്പ് കേന്ദ്രം നിര്‍മിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദേശം

നെയ്യാറ്റിന്‍കര, പൂവാര്‍ ഭാഗത്തേയ്ക്കുള്ള ബസുകള്‍ ഇപ്പോള്‍ ബസ് ടെര്‍മിനലിന് പുറത്താണ് നിര്‍ത്തുന്നത്. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതാണ് യാത്രക്കാരെ വലയ്‌ക്കുന്നത്.

തിരുവനന്തപുരം: തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നെയ്യാറ്റിന്‍കര, പൂവാര്‍ ഭാഗത്തേയ്ക്കുള്ള ബസ് കാത്തുനില്‍പ്പ് കേന്ദ്രത്തില്‍ ബസ് ഷെല്‍ട്ടറും ഇരിപ്പടവും ഉടന്‍ നിര്‍മിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്കും ഗതാഗത സെക്രട്ടറിയ്ക്കും കമ്മിഷന്‍ നിര്‍ദേശിച്ചു.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടല്‍. നെയ്യാറ്റിന്‍കര, പൂവാര്‍ ഭാഗത്തേയ്ക്കുള്ള ബസുകള്‍ ഇപ്പോള്‍ ബസ് ടെര്‍മിനലിന് പുറത്താണ് നിര്‍ത്തുന്നത്. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതാണ് യാത്രക്കാരെ വലയ്‌ക്കുന്നത്.

ബസ് ടെര്‍മിനലിനുള്ളിലെ ഗതാഗതക്കുരുക്കും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് പുറത്തേക്ക് മാറ്റിയതെന്നാണ് കെ.എസ്.ആര്‍.ടിസിയുടെ വിശദീകരണം. കൂടാതെ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത് കെ.റ്റി.ഡി.എഫ്.സിയാണെന്നും മാനേജ്‌മെന്‍റ് അറിയിച്ചു. ഇതിനെതുര്‍ന്ന് കെ.റ്റി.ഡി.എഫ്.സിയ്ക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ കെ.എസ്. ആര്‍.ടി സി വിഷയത്തെ ലളിതവല്‍കരിക്കരുതെന്നും യാത്രാക്കാര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിന് ഉടനടി പരിഹാരം കാണണമെന്നുമാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നിര്‍ദേശം.

Intro:തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നെയ്യാറ്റിന്‍കര, പൂവാര്‍ ഭാഗത്തേയ്ക്കുള്ള ബസ് കാത്തുനില്‍പ്പ് കേന്ദ്രത്തില്‍ ബസ് ഷെല്‍ട്ടറും ഇരിപ്പടവും ഉടന്‍ നിര്‍മ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.പ്രശനം അടിയന്തരമായി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയ്ക്കും ഗതാഗത സെക്രട്ടറിയ്ക്കും നിര്‍ദേശം നല്‍കി. യാത്ാക്കാരുടെ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

Body:ബസ് ടെര്‍മിനലിനുള്ളിലെ ഗതാഗതക്കുരുക്കും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് പുറത്തേയക്ക് മാറ്റിയതെന്നാണ് കെ.എസ്.ആര്‍.ടിസിയുടെ വിശദീകരണം. കൂടാതെ ടെര്‍മിനല്‍
നര്‍മ്മിച്ചിരിക്കുന്നത് കെ.റ്റി.ഡിഎഫ്.സി യാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഇതിനെതുര്‍ന്ന് കെ.റ്റി.ഡി.എഫ്.സിയ്ക്കും നഗരസഭ സെക്രട്ടറിയ്ക്കും മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കെ.എസ്. ആര്‍.ടി സി വിഷയത്തെ ലളിതവത്കരിക്കരുതെന്നും യാത്രാക്കാര്‍ നേരിടുന്ന മനുഷ്യാവകാശ ലംഗനത്തിന് ഉടനടി പരിഹാരം കാണണമെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം.

ഇടിവി ഭാരത്

തിരുവനന്തപുരം.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.