ETV Bharat / city

അടിയൊഴുക്കോ അട്ടിമറിയോ; നാളെ ഉപതെരഞ്ഞെടുപ്പ് ഫലമറിയാം

author img

By

Published : Oct 23, 2019, 5:46 PM IST

Updated : Oct 23, 2019, 8:04 PM IST

അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. മഞ്ചേശ്വരം, എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ യു.ഡി.എഫും പ്രതീക്ഷ പുലര്‍ത്തുന്നു. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും രണ്ടിടത്തും അത് നിലനിര്‍ത്താനാകുമോ എന്നതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്

അടിയൊഴുക്കോ അട്ടിമറിയോ; നാളെ ഉപതെരഞ്ഞെടുപ്പ് ഫലമറിയാം

തിരുവനന്തപുരം; രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എല്‍ഡിഎഫും യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിക്കുന്നുണ്ട്. അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. മഞ്ചേശ്വരം, എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ യു.ഡി.എഫും പ്രതീക്ഷ പുലര്‍ത്തുന്നു. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും രണ്ടിടത്തും അത് നിലനിര്‍ത്താനാകുമോ എന്നതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്.

അടിയൊഴുക്കോ അട്ടിമറിയോ; നാളെ ഉപതെരഞ്ഞെടുപ്പ് ഫലമറിയാം

തുടക്കത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും കോന്നിയില്‍ അവസാന റൗണ്ടുകളില്‍ പിന്നാക്കം പോയതിനാല്‍ ബിജെപി പ്രതീക്ഷ പുലർത്തുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനു സമാനമായി ശബരിമല യുവതിപ്രവേശന വിഷയത്തിന് കോന്നിയില്‍ പഴയ തീവ്രതയില്ലെന്ന് സംസ്ഥാന നേതൃത്വം സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗം ബി.ജെ.പിക്ക് പിന്തുണയുമായി രംഗത്തുള്ളതിനാല്‍ കോന്നിയില്‍ കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്. കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പ്രവചനാതീതമായ മത്സരം നടന്നുവെന്നാണ് മൂന്ന് മുന്നണി നേതൃത്വവും വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്. 1500നും 6000നും ഇടയിലുള്ള ഭൂരിപക്ഷമാണ് വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ആര്‍.എസ്.എസ് വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി മറിഞ്ഞതും എന്‍.എസ്.എസ് വോട്ടുകൾ ഉറപ്പാക്കിയതും യുഡിഎഫിന് വട്ടിയൂർക്കാവില്‍ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

എന്നാല്‍ മേയർ വികെ പ്രശാന്തിന്‍റെ സ്ഥാനാർഥിത്വമാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷയ്ക്ക് പ്രധാന കാരണം. പ്രചാരണത്തില്‍ നേടിയ മേല്‍ക്കൈയും എല്‍ഡിഎഫ് കേന്ദ്രങ്ങൾക്ക് ആശ്വാസം പകരും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരൂർ മണ്ഡലത്തില്‍ ഷാനിമോൾ ഉസ്മാന് ലഭിച്ച ഭൂരിപക്ഷമാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എഎം ആരിഫിന്‍റെ ജനപിന്തുണയും മനു സി പുളിക്കന്‍റെ സ്ഥാനാർഥിത്വവും അരൂരിന്‍റെ രാഷ്ട്രീയ മനസും തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് കേന്ദ്രങ്ങൾ.

മഞ്ചേശ്വരത്തും എറണാകുളത്തും യു.ഡി.എഫ് ഉറച്ച വിജയ പ്രതീക്ഷയിലാണ്. എറണാകുളത്ത് അവസാന നിമിഷം മഴയെത്തിയതും മഞ്ചേശ്വരത്തെ സ്ഥാനാർഥി തർക്കങ്ങളും ആർക്ക് ഗുണം ചെയ്യുമെന്നാണ് മുന്നണികൾ തലപുകയ്ക്കുന്നത്. കോന്നിയിലെ സ്ഥാനാർഥി തർക്കങ്ങൾ എല്‍ഡിഎഫിനേയും യുഡിഎഫിനേയും ബാധിച്ചിട്ടുണ്ട്. ശബരിമലയും ഓർത്തഡോക്സ് സഭയും ആർക്ക് അനുകൂലമാകുമെന്ന ആശങ്ക എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങൾ പങ്കുവെച്ചുകഴിഞ്ഞു. അടിയൊഴുക്കുകളാകുമോ അപ്രതീക്ഷിത കാലവര്‍ഷമാകുമോ മുന്നണികളുടെ ഭാവി നിശ്ചയിക്കുക എന്ന് നാളെ രാവിലെ ഒൻപത് മണിയോടെ അറിയാം.

Intro:5 മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ മൂന്ന് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍. മഞ്ചേശ്വരം ഒഴികെ ഒരിടത്തും എന്‍.ഡി.എക്ക് വിജയ പ്രതീക്ഷയില്ല. അരൂര്‍, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. മഞ്ചേശ്വരം, എറണാകുളം, വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ യു.ഡി.എഫും പ്രതീക്ഷ പുലര്‍ത്തുന്നു. മഞ്ചേശ്വരത്ത് മികച്ച മത്സരം കാഴ്ചവയ്ക്കാനായെങ്കിലും ബി.ജെ.പിക്ക് വിജയ പ്രതീക്ഷയില്ല. മഞ്ചേശ്വരത്തും വട്ടിയൂര്‍കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും രണ്ടിടത്തും അത് നിലനിര്‍ത്താനാകുമോ എന്നതിലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്. തുടക്കത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും കോന്നിയിലും ബിജെപിക്ക് പ്രതീക്ഷയില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനു സമാനമായി ശബരിമല യുവതീപ്രവേശ വിഷയത്തിന് കോന്നിയില്‍ പഴയ തീവ്രതയില്ലെന്ന് സംസ്ഥാന നേതൃത്വം സമ്മതിക്കുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗം ബി.ജെ.പിക്ക് പിന്തുണയുമായി രംഗത്തുള്ളതിനാല്‍ കോന്നിയില്‍ കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. സീറ്റുകളില്‍ പ്രതീക്ഷ പുലര്‍ത്തുമ്പോഴും കോന്നി, അരൂര്‍, വട്ടിയൂര്‍കാവ് മണ്ഡലങ്ങള്‍ ഇടത്,വലത് മുന്നണികളുടെ ഉറക്കം കെടുത്തുന്നു. ഈ മൂന്ന് മണ്ഡലങ്ങളിലും പ്രവചനാതീതമായ മത്സരം നടന്നുവെന്നു തന്നെയാണ് മുന്നണി നേതൃത്വങ്ങളുടെ വിലയിരുത്തല്‍. വട്ടിയൂര്‍കാവില്‍ വിജയിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നതിന്റെ പ്രധാന കാരണം എന്‍.എസ്.എസിന്റെ പിന്തുണയാണ്. 1500നും 6000നും ഇടയിലുള്ള ഭൂരിപക്ഷമാണ് വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ആര്‍.എസ്.എസ് വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി മറിഞ്ഞതും എന്‍.എസ്.എസ് വോട്ടുകളും ചേരുന്ന അടിയൊഴുക്കുകള്‍ വട്ടിയൂര്‍കാവിന്റെ വിധി നിര്‍ണയിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ നേടിയ നേരിയ മേല്‍ക്കൈ അരൂരില്‍ ആവര്‍ത്തിക്കാമെന്ന കണക്കു കൂട്ടല്‍ യു.ഡി.എഫിനുണ്ട്. അരൂരില്‍ കാര്യങ്ങള്‍ പന്തിയല്ലെന്നു കരുതിയിരുന്ന എല്‍.ഡി.എഫാകട്ടെ ഇപ്പോള്‍ പ്രതീക്ഷയിലുമാണ്. മഞ്ചേശ്വരത്തും എറണാകുളത്തും അട്ടിമറി യു.ഡി.എഫും പ്രതീക്ഷിക്കുന്നില്ല. അടിയൊഴുക്കുകളാകുമോ അപ്രതീക്ഷിത കാലവര്‍ഷമാകുമോ മുന്നണികളുടെ ഭാവി നിശ്ചയിക്കുക എന്ന് നാളെ 9 മണിയോടെ അറിയാം.
Body:5 മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ മൂന്ന് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍. മഞ്ചേശ്വരം ഒഴികെ ഒരിടത്തും എന്‍.ഡി.എക്ക് വിജയ പ്രതീക്ഷയില്ല. അരൂര്‍, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. മഞ്ചേശ്വരം, എറണാകുളം, വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ യു.ഡി.എഫും പ്രതീക്ഷ പുലര്‍ത്തുന്നു. മഞ്ചേശ്വരത്ത് മികച്ച മത്സരം കാഴ്ചവയ്ക്കാനായെങ്കിലും ബി.ജെ.പിക്ക് വിജയ പ്രതീക്ഷയില്ല. മഞ്ചേശ്വരത്തും വട്ടിയൂര്‍കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും രണ്ടിടത്തും അത് നിലനിര്‍ത്താനാകുമോ എന്നതിലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്. തുടക്കത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും കോന്നിയിലും ബിജെപിക്ക് പ്രതീക്ഷയില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനു സമാനമായി ശബരിമല യുവതീപ്രവേശ വിഷയത്തിന് കോന്നിയില്‍ പഴയ തീവ്രതയില്ലെന്ന് സംസ്ഥാന നേതൃത്വം സമ്മതിക്കുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗം ബി.ജെ.പിക്ക് പിന്തുണയുമായി രംഗത്തുള്ളതിനാല്‍ കോന്നിയില്‍ കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. സീറ്റുകളില്‍ പ്രതീക്ഷ പുലര്‍ത്തുമ്പോഴും കോന്നി, അരൂര്‍, വട്ടിയൂര്‍കാവ് മണ്ഡലങ്ങള്‍ ഇടത്,വലത് മുന്നണികളുടെ ഉറക്കം കെടുത്തുന്നു. ഈ മൂന്ന് മണ്ഡലങ്ങളിലും പ്രവചനാതീതമായ മത്സരം നടന്നുവെന്നു തന്നെയാണ് മുന്നണി നേതൃത്വങ്ങളുടെ വിലയിരുത്തല്‍. വട്ടിയൂര്‍കാവില്‍ വിജയിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നതിന്റെ പ്രധാന കാരണം എന്‍.എസ്.എസിന്റെ പിന്തുണയാണ്. 1500നും 6000നും ഇടയിലുള്ള ഭൂരിപക്ഷമാണ് വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ആര്‍.എസ്.എസ് വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി മറിഞ്ഞതും എന്‍.എസ്.എസ് വോട്ടുകളും ചേരുന്ന അടിയൊഴുക്കുകള്‍ വട്ടിയൂര്‍കാവിന്റെ വിധി നിര്‍ണയിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ നേടിയ നേരിയ മേല്‍ക്കൈ അരൂരില്‍ ആവര്‍ത്തിക്കാമെന്ന കണക്കു കൂട്ടല്‍ യു.ഡി.എഫിനുണ്ട്. അരൂരില്‍ കാര്യങ്ങള്‍ പന്തിയല്ലെന്നു കരുതിയിരുന്ന എല്‍.ഡി.എഫാകട്ടെ ഇപ്പോള്‍ പ്രതീക്ഷയിലുമാണ്. മഞ്ചേശ്വരത്തും എറണാകുളത്തും അട്ടിമറി യു.ഡി.എഫും പ്രതീക്ഷിക്കുന്നില്ല. അടിയൊഴുക്കുകളാകുമോ അപ്രതീക്ഷിത കാലവര്‍ഷമാകുമോ മുന്നണികളുടെ ഭാവി നിശ്ചയിക്കുക എന്ന് നാളെ 9 മണിയോടെ അറിയാം.
Conclusion:
Last Updated : Oct 23, 2019, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.