ETV Bharat / city

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് ബാധ

author img

By

Published : Jul 29, 2021, 10:47 PM IST

സംസ്ഥാനത്ത് ആകെ സിക ബാധിച്ചവരുടെ എണ്ണം 61 ആയി. ഏഴ് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

zika cases reported kerala today news latest  five more zika cases news latest  സിക വൈറസ് കേരളം വാർത്ത  സിക വൈറസ് പുതിയ വാർത്ത  കേരളം സിക്ക വാർത്ത  zika news malayalam
സിക വൈറസ്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് രോഗബാധ.

പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക ബാധിച്ചവരുടെ എണ്ണം 61 ആയി.

More Read: പാലക്കാട് ബയോഗ്യാസ് ഫാക്‌ടറിയിൽ തീപിടിത്തം ; 30 പേര്‍ക്ക് പരിക്ക്

ഏഴ് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. എന്നാല്‍ ഇവരാരും ആശുപത്രിയില്‍ ചികിത്സയിലല്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.