ETV Bharat / city

ഇ സഞ്ജീവനി വിപുലീകരിച്ചു, കൊവിഡ് ഒ പി ഇനി 24 മണിക്കൂറും

author img

By

Published : May 7, 2021, 8:01 PM IST

E Sanjeevani modified covid OP is now 24 hours  ഇ സഞ്ജീവനി വിപുലീകരിച്ചു, കൊവിഡ് ഒ പി ഇനി 24 മണിക്കൂറും  ഇ സഞ്ജീവനി വിപുലീകരിച്ചു  ഇ സഞ്ജീവനി വാര്‍ത്തകള്‍  ഇ സഞ്ജീവനി  E Sanjeevani modified  E Sanjeevani kerala  E Sanjeevani news
ഇ സഞ്ജീവനി വിപുലീകരിച്ചു, കൊവിഡ് ഒ പി ഇനി 24 മണിക്കൂറും

കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി കൊവിഡ് ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചു. ഇന്ന് മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കൊവിഡ് ഒ പി സേവനം 24 മണിക്കൂറും ലഭ്യമാകും. കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി കൊവിഡ് ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദുരീകരിക്കാം.

കൊവിഡ് ഒ പി സേവനം കൂടാതെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി സേവനങ്ങളും ലഭ്യമാണ്. തുടര്‍ ചികിത്സയ്ക്കും പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്. രോഗം പൊടുന്നനെ പകരുന്ന ഈ സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാനുള്ള സംവിധാനമാണ് ഇ സഞ്ജീവനി ഒരുക്കുന്നത്.

ഇ സഞ്ജീവനിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം 1300ല്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഫിസിക്കല്‍ മെഡിസിന്‍ അസോസിയേഷനും തൃശൂരിലെ സ്വകാര്യ ഒഫ്താല്‍മോളജിസ്റ്റുമാരും സ്പെഷ്യലിറ്റി ഒ പികളുടെ സേവനം നല്‍കാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്.

Also read: റോഡപകടത്തിൽ പരിക്കേറ്റവർ ആംബുലൻസ് കാത്ത് കിടന്നത് 45 മിനിറ്റ്; പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

  • ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുക.
  • ഇന്‍റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം. ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത ശേഷം രോഗിക്ക് ക്യൂവില്‍ പ്രവേശിക്കാം.
  • വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്‌ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കും.
  • കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പറില്‍ വിളിക്കാവുന്നതാണ്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.