ETV Bharat / city

'സുധാകരന്‍റേത് സെമി കേഡറല്ല, പിച്ചാത്തി കേഡര്‍': ഡിവൈഎഫ്‌ഐ

author img

By

Published : Jan 19, 2022, 1:34 PM IST

കുറ്റം സമ്മതിച്ചിട്ടും ഒരു പ്രതിയെ കോൺഗ്രസ് സംരക്ഷിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്‌

കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ  കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയം ഡിവൈഎഫ്‌ഐ  വികെ സനോജ്‌ കോണ്‍ഗ്രസ് പിച്ചാത്തി കേഡര്‍  കെപിസിസി പ്രസിഡന്‍റിനെ വിമര്‍ശിച്ച് വികെ സനോജ്  ധീരജ് വധക്കേസ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി  dyfi against kpcc president  vk sanjoj slams k sudhakaran  dyfi criticise congress  dyfi state secretary on dheeraj murder
'സുധാകരന്‍റേത് സെമി കേഡറല്ല, പിച്ചാത്തി കേഡര്‍'; കെപിസിസി പ്രസിഡന്‍റിനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കെ സുധാകരൻ്റേത് സെമി കേഡറല്ല പിച്ചാത്തി കേഡറെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്‌. ഈ അക്രമ രാഷ്ട്രീയത്തെ കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും വി.കെ സനോജ് ആവശ്യപ്പെട്ടു.

ഇടുക്കിയിൽ നടന്ന കൊലപാതകത്തിൽ കെഎസ്‌യുവിനോ കോൺഗ്രസിനോ വേദനയില്ല. അതിനെ ന്യായീകരിക്കുന്നതിലേക്കും അതു വഴി ക്യാമ്പസുകളിൽ നഷ്‌ടപ്പെട്ട സ്ഥാനം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമാണ് നടപ്പിലാക്കുന്നത്. ഇതിന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നേതൃത്വം നൽകുന്നു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്‌ മാധ്യമങ്ങളോട്

കലാലയങ്ങളിൽ പുരോഗമന പ്രസ്ഥാനങ്ങൾ വളരുന്നു, അതിനെ ചെറുക്കാൻ ക്രിമിനലുകളെ ക്യാമ്പസുകളിലേക്ക് അയക്കുന്നു. നേതാക്കന്മാർ ക്യാമ്പസുകളിൽ സന്ദർശിക്കുന്നതിൽ തെറ്റില്ല. അതിന് കത്തിയുമായി പോകണോ? ജീവന് ഭീഷണിയുണ്ടെങ്കിൽ അത് ക്രിമിനലുകളാണെന്ന വ്യക്തമായ തെളിവാണെന്നും വി.കെ സനോജ് തുറഞ്ഞടിച്ചു.

കുറ്റം സമ്മതിച്ചിട്ടും ഒരു പ്രതിയെ കോൺഗ്രസ് സംരക്ഷിക്കുന്നു. അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സനോജ് പറഞ്ഞു. ജനുവരി 30 ഗാന്ധി സമൃതിയോട് അനുബന്ധിച്ച് അക്രമ രാഷ്ട്രീയത്തിനെതിരെയും മതരാഷ്ട്രത്തിനെതിരെയും ഡിവൈഎഫ്ഐ മേഖലകളിൽ ഗാന്ധി അനുസ്‌മരണം നടത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

Also read: 'ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല' ; പൊലീസ് അന്വേഷിക്കണമെന്ന് കെ സുധാകരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.