ETV Bharat / city

നിയന്ത്രണങ്ങളില്‍ ചര്‍ച്ച ; COVID പ്രതിവാര അവലോകനയോഗം ഇന്ന്

author img

By

Published : Sep 4, 2021, 10:03 AM IST

സംസ്ഥാനത്തെ കൊവിഡ് വ്യാപന സ്ഥിതി വിലയിരുത്തും ; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിക്കും

Covid Review Meeting Today  Covid Review Meeting Saturday  Covid Review Meeting  കൊവിഡ് പ്രതിവാര അവലോകനയോഗം ശനിയാഴ്‌ച  കൊവിഡ് പ്രതിവാര അവലോകനയോഗം ഇന്ന്  കൊവിഡ്  കൊവിഡ് അവലോകനയോഗം  കൊവിഡ് അവലോകനയോഗം ഇന്ന്  Covid  Covid Meeting  യോഗം  അവലോകനയോഗം  കൊവിഡ് അവലോകനം
കൊവിഡ് പ്രതിവാര അവലോകനയോഗം ശനിയാഴ്‌ച

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള പ്രതിവാര അവലോകന യോഗം ഇന്ന് (ശനിയാഴ്‌ച) ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാനത്തെ കൊവിഡ് വ്യാപന സ്ഥിതി യോഗം പരിശോധിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും. ഇതുകൂടാതെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതും ചര്‍ച്ചയാകും. സമ്പൂര്‍ണ അടച്ചിടല്‍ ഇനി സാധ്യമല്ലെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

മൂന്നാംതരംഗം നേരിടാൻ കേരളം

രാജ്യത്തെ ആരോഗ്യ മേഖലയിലെ വിദഗ്‌ധരുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ ഇപ്പോഴത്തെ തീവ്രവ്യാപനം കുറയുമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിനാല്‍ മൂന്നാം തരംഗം മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിരുന്നു. ഇതിലെ നിര്‍ദേശങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ALSO READ: കൊവിഡ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനത്തിലെ വീഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇത് ലംഘിച്ചാല്‍ കനത്ത പിഴ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകും.

രോഗവ്യാപനം ഉയര്‍ന്നുതന്നെ തുടരുന്നതിനാല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുള്‍പ്പടെ കൂടുതല്‍ ഇളവുകളിലേക്ക് ഇപ്പോള്‍ പോകാനുള്ള സാധ്യത കുറവാണ്. പ്രതിരോധം മികച്ചതാക്കി രോഗവ്യാപനം കുറയ്ക്കുന്നതിനൊപ്പം വാക്‌സിനേഷനും വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.