ETV Bharat / city

കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് മറുപടി ദിശ ഹെല്‍പ്പ് ലൈന്‍ വഴി

author img

By

Published : Oct 12, 2021, 3:24 PM IST

കൊവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് 104, 1056, 0471 2552056, 2551056 എന്നി ദിശ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

കൊവിഡ് മരണം അപ്പീല്‍ വാര്‍ത്ത  കൊവിഡ് മരണം അപ്പീല്‍  കൊവിഡ് മരണം അപ്പീല്‍ ദിശ ഹെല്‍പ്പ്‌ ലൈന്‍ വാര്‍ത്ത  കൊവിഡ് മരണം അപ്പീല്‍ ദിശ ഹെല്‍പ്പ്‌ ലൈന്‍  വീണ ജോര്‍ജ്  വീണ ജോര്‍ജ് വാര്‍ത്ത  ആരോഗ്യ മന്ത്രി  ആരോഗ്യ മന്ത്രി വാര്‍ത്ത  ദിശ ഹെല്‍പ്പ് ലൈന്‍  ദിശ ഹെല്‍പ്പ് ലൈന്‍ വാര്‍ത്ത  ദിശ ഹെല്‍പ്പ് ലൈന്‍ കൊവിഡ് മരണം വാര്‍ത്ത  ദിശ ഹെല്‍പ്പ് ലൈന്‍ കൊവിഡ് മരണം  disha helpline portal  disha helpline covid death news  covid death appeal news  covid death appeal  covid death appeal doubts news  covid death appeal doubts
കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് മറുപടി ദിശ ഹെല്‍പ്പ് ലൈന്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിക്കായി ദിശ ഹെല്‍പ് ലൈനില്‍ വിളിക്കാം. 104, 1056, 0471 2552056, 2551056 എന്നി ദിശ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. ഇ-ഹെല്‍ത്ത് വഴി ദിശ ടീമിന് ഇത് സംബന്ധിച്ച് വിദഗ്‌ധ പരിശീലനം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ദിശ ഇങ്ങനെ

പരിചയ സമ്പന്നരായ സോഷ്യല്‍ വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്‌ടര്‍മാരുടെയും ഏകോപനമാണ് ദിശ. വിവിധ സേവനങ്ങള്‍ക്കായി 25 ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. 75 ദിശ കൗണ്‍സിലര്‍മാര്‍, 5 ഡോക്‌ടര്‍മാര്‍, 1 ഫ്ലോര്‍ മാനേജര്‍ എന്നിവരാണ് സേവനമനുഷ്‌ഠിക്കുന്നത്. പ്രതിദിനം 4000 കോളുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും.

കൊവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ പരാതി നല്‍കാം

കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഇ-ഹെല്‍ത്ത് കൊവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലായ https://covid19.kerala.gov.in/deathinfo മുഖേനയാണ് അയയ്‌ക്കേണ്ടത്. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ നല്‍കാനാകും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പിഎച്ച്‌സി വഴിയോ അക്ഷയ സെന്‍റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവര്‍ക്കുള്ള അപേക്ഷ ഫോം കൊവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

30 ദിവസത്തിനുള്ളില്‍ തീര്‍പ്പ്

ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിങിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ല കൊവിഡ് മരണ നിര്‍ണയ സമിതിക്കും അയയ്ക്കും. പുതിയ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് സിഡിഎസി അംഗീകാരത്തിന് ശേഷം പുതിയ ഐസിഎംആര്‍ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴി നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാനും കഴിയും. ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച കൊവിഡ് മരണങ്ങള്‍ക്ക് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

Also read: സംസ്ഥാനത്തെ കൊവിഡ് മരണമറിയാൻ പ്രത്യേക പോര്‍ട്ടല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.