ETV Bharat / city

ഇ-വാഹനങ്ങൾക്ക് 1260 ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കുമെന്ന് കെഎസ്ഇബി ചെയർമാൻ

author img

By

Published : Mar 5, 2022, 9:01 PM IST

നാല് ചക്ര വാഹനങ്ങൾക്ക് 62 ചാർജിങ് സ്റ്റേഷനുകളും, മൂന്ന്, രണ്ട് ചക്ര വാഹനങ്ങൾക്ക് 1150 ചാർജിങ് സ്റ്റേഷനുകളുമാണ് സംസ്ഥാനത്താകെ ലഭ്യമാക്കുക

1260 charging stations for e-vehicles in kerala  ഇ-വാഹനങ്ങൾ  e-vehicles  charging stations for e-vehicles  ഇ-വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കുമെന്ന് കെഎസ്‌ഇബി  ഇ- വെഹിക്കിൾ പോളിസി  എർത്ത് ഡ്രൈവ് കെ.എസ്.ഇ.ബി @65
സംസ്ഥാനത്ത് ഇ-വാഹനങ്ങൾക്ക് 1260 ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കും; കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : മാർച്ച് അവസാനത്തോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് 1260 ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കുമെന്ന് കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക്. നാല് ചക്ര വാഹനങ്ങൾക്ക് 62 ചാർജിങ് സ്റ്റേഷനുകളും, മൂന്ന്, രണ്ട് ചക്ര വാഹനങ്ങൾക്ക് 1150 ചാർജിങ് സ്റ്റേഷനുകളുമാണ് സംസ്ഥാനത്താകെ ലഭ്യമാക്കുക.

നിലവിൽ 11 ചാർജിങ് സ്റ്റേഷനുകൾ കമ്മിഷൻ ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഇ- വെഹിക്കിൾ പോളിസിയുടെ ഭാഗമായി വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബിയെ നിയോഗിച്ചിട്ടുണ്ടെന്നും ബി.അശോക് അറിയിച്ചു.

ഇതോടൊപ്പം കെഎസ്ഇബിയുടെ 65ാം വാർഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കും. കെ.എസ്‌.ഇ.ബിയുടെ സ്ഥാപക ദിനമായ മാർച്ച് 7 ന് കനകക്കുന്നിൽ നടക്കുന്ന 'എർത്ത് ഡ്രൈവ് കെ.എസ്.ഇ.ബി @65' ചടങ്ങിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇലക്ട്രിക് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.

കെഎസ്ഇബിയുടെ ഉടമസ്ഥതയിൽ നിലവിൽ 180 ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. 35 വർഷം പഴക്കം ചെന്ന വാഹനങ്ങൾക്ക് പകരമാണ് നിലവിൽ 65 പുതിയ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുന്നത്. ഇതിന് പുറമെ കാറ്റിൽ നിന്ന് 100 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിട്ട് കെ.എസ്.ഇ.ബിയുടെ, 8 ജലാശയങ്ങളിലും, വാട്ടർ അതോറിറ്റിയുടെ 2 ജലാശയങ്ങളിലും ആകെ 100 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പ്ലാന്‍റുകൾ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പിലാക്കും.

ALSO READ: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ; തിങ്കള്‍ മുതല്‍ പുതിയക്രമം

ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം എന്ന നവീന സംവിധാനവും നടപ്പിലാക്കും. സൗര പദ്ധതിയുടെ ഭാഗമായി 21 മെഗാവാട്ട് സൗരോർജ ഉത്പാദന ശേഷി കൈവരിക്കാന്‍ സാധിച്ചു. 2022 ജൂൺ മാസത്തോടെ 115 മെഗാവാട്ട് ഉത്പാദന ശേഷിയാണ് സൗര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ബി അശോക് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.