ETV Bharat / city

പ്രകോപന മുദ്രാവാക്യവുമായി ആർഎസ്‌എസ്‌ പ്രകടനം; പള്ളികൾക്ക്‌ മുന്നിൽ സംഘടിച്ച് എസ്‌ഡിപിഐ

author img

By

Published : Jan 6, 2022, 3:36 PM IST

Updated : Jan 6, 2022, 4:06 PM IST

പാലക്കാട് 19 കേന്ദ്രങ്ങളിലാണ് മുൻകൂട്ടി പൊലീസിൽ നിന്നും അനുമതി വാങ്ങാതെ ആർഎസ്‌എസ്‌ പ്രകടനം നടത്തിയത്.

പ്രകോപന മുദ്രാവാക്യവുമായി ആർഎസ്‌എസ്‌ പ്രകടനം  പള്ളികൾക്ക്‌ മുന്നിൽ എസ്‌ഡിപിഐ പ്രവർത്തകർ  19 കേന്ദ്രങ്ങളിൽ ആർഎസ്‌എസ്‌ റാലി  RSS provocative demonstration at palakkad  RSS Rally Palakkad  SDPI workers organized Palakkad
19 കേന്ദ്രങ്ങളിൽ പ്രകോപന മുദ്രാവാക്യവുമായി ആർഎസ്‌എസ്‌ പ്രകടനം; പള്ളികൾക്ക്‌ മുന്നിൽ സംഘടിച്ച് എസ്‌ഡിപിഐ

പാലക്കാട്‌: കേരളത്തിൽ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട്‌ പള്ളികൾക്ക്‌ മുന്നിലൂടെ പ്രകോപനപരമായ മുദ്രാവാക്യവുമായി ആർഎസ്‌എസ്‌ പ്രകടനം. പള്ളികൾക്ക്‌ മുന്നിൽ എസ്‌ഡിപിഐ പ്രവർത്തകർ സംഘടിച്ചതോടെ സംഘർഷ സാധ്യത ഒഴിവാക്കാൻ പൊലീസ്‌ സർവസന്നാഹവുമായി നിലയുറപ്പിച്ചു. ഇതോടെ കലാപ നീക്കവും പൊളിഞ്ഞു.

19 കേന്ദ്രങ്ങളിൽ പ്രകോപന മുദ്രാവാക്യവുമായി ആർഎസ്‌എസ്‌ പ്രകടനം

ജില്ലയിൽ ബുധനാഴ്‌ച 19 കേന്ദ്രങ്ങളിലാണ്‌ ആർഎസ്‌എസ്‌ പ്രകടനം നടത്തിയത്‌. പാലക്കാട്‌ നഗരത്തിലാണ്‌ പ്രകോപനത്തിന്‌ കൂടുതൽ കോപ്പ്‌ കൂട്ടിയത്‌. പൊലീസിന് മുൻകൂട്ടി വിവരം നൽകാതെയാണ് പ്രകടനം നടത്തിയത്. പ്രകടനത്തിൽ അക്രമം നടന്നാൽ അതിന്‍റെ മറവിൽ കേരളം മുഴുവൻ കലാപം പടർത്താനായിരുന്നു ഇരു വർഗീയസംഘടനകളും തീരുമാനിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ പൊലീസ്‌ ശക്തമായി നിലയുറപ്പിച്ചതോടെ സംഘർഷം ഒഴിവായി.

ALSO READ: ആനകുത്തിയാലും അനങ്ങില്ല, കുലുങ്ങില്ല കുര്യാക്കോസ്‌

Last Updated : Jan 6, 2022, 4:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.