ETV Bharat / city

പാലക്കാട് ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു ; പ്രതി പൊലീസില്‍ കീഴടങ്ങി

author img

By

Published : Aug 10, 2022, 8:42 PM IST

Updated : Aug 10, 2022, 9:28 PM IST

യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു  പാലക്കാട് കൊലപാതകം  പാലക്കാട് ഡിവൈഎഫ്‌ഐ നേതാവ് കൊലപാതകം  സൂര്യപ്രിയ കൊലപാതകം  യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി  dyfi leader strangled to death  palakkad dyfi leader murder  woman strangled to death in palakkad  palakkad murder latest  palakkad woman death
പാലക്കാട് ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു ; പ്രതി പൊലീസില്‍ കീഴടങ്ങി

സൂര്യപ്രിയയെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അണക്കപ്പാറ സ്വദേശി സുജീഷ് (27) പൊലീസില്‍ കീഴടങ്ങി.

പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂര്‍ സ്വദേശികളായ ശിവദാസ്-ഗീത ദമ്പതികളുടെ മകള്‍ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അണക്കപ്പാറ സ്വദേശി സുജീഷ് (27) പൊലീസില്‍ കീഴടങ്ങി.

ബുധനാഴ്‌ച പകൽ 11 മണിയോടെയാണ് സംഭവം. സൂര്യപ്രിയയെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎഫ്ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മറ്റിയംഗവും ചിറ്റില്ലഞ്ചേരി മേഖല കമ്മറ്റി വൈസ് പ്രസിഡന്‍റും കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയും സിപിഎം കൈതോണ്ട ബ്രാഞ്ച് അംഗവും മേലാര്‍കോട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗവുമാണ് കൊല്ലപ്പെട്ട സൂര്യപ്രിയ.

കഴിഞ്ഞ ആറുവര്‍ഷമായി സൂര്യപ്രിയയും സുജീഷും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് വിള്ളല്‍ വന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുത്തച്ഛന്‍ പുറത്ത് പോയ സമയത്ത് വീട്ടിലെത്തിയ സുജീഷും സൂര്യപ്രിയയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് തോര്‍ത്ത് ഉപയോഗിച്ച് സുജീഷ്‌ സൂര്യപ്രിയയെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം സൂര്യയുടെ മൊബൈല്‍ ഫോണുമായി സുജീഷ്‌ ആലത്തൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

പൊലീസ് എത്തിയപ്പോഴാണ് പ്രദേശവാസികള്‍ പോലും കൊലപാതക വിവരം അറിയുന്നത്. ഡോഗ് സ്ക്വാഡും വിരളലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Last Updated :Aug 10, 2022, 9:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.