ETV Bharat / city

പ്ലസ്‌ടു വിദ്യാര്‍ഥി ഹനീനിന്‍റെ ലോക്ക്ഡൗൺകാല രൂപകല്‍പ്പന ; സ്‌പോർട്‌സ് കാർ റെഡി

author img

By

Published : Feb 26, 2022, 1:14 PM IST

ലോക്ക്ഡൗണിൽ സ്‌പോർട്‌സ് കാർ നിർമിച്ചു  പ്ലസ് ടു വിദ്യാർഥി ഹനീൻ  മലപ്പുറത്ത് യുവാവ് സ്‌പോർട്‌സ് കാർ  plus two student haneen made sports car  lockdown period student made sports car  haneen made sports car
ലോക്ക്ഡൗൺ കാലത്തെ അധ്വാനം, മാസങ്ങൾക്കൊണ്ട് സ്‌പോർട്‌സ് കാർ റെഡി; എക്‌സിബിഷന് പ്രദർശിപ്പിക്കുമെന്ന് ഹനീൻ

കാറിന്‍റെ നിർമാണത്തിനായി ഹനീൻ ചെലവഴിച്ചത് അഞ്ച് ലക്ഷത്തോളം രൂപ

മലപ്പുറം : മാസങ്ങളുടെ പരിശ്രമത്തിനൊടുവിൽ സ്പോർട്‌സ്‌ കാർ നിർമിച്ച് പ്ലസ് ടു വിദ്യാർഥി ഹനീൻ. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഹനീൻ കാർ നിർമാണത്തിലേക്ക് കടക്കുന്നത്. ഒഴിവുവേളയിലായിരുന്നു കാര്‍നിര്‍മാണം. വീട്ടുകാരുടെ പൂർണ പിന്തുണയോടെ മുഴുവനായും ഹനീൻ ഒറ്റയ്ക്ക് തന്നെയാണ് രൂപകല്‍പ്പന ചെയ്‌തത്.

പ്ലസ്‌ടു വിദ്യാര്‍ഥി ഹനീനിന്‍റെ ലോക്ക്ഡൗൺകാല രൂപകല്‍പ്പന ; സ്‌പോർട്‌സ് കാർ റെഡി

പഴയ ഒരു ഓംനി വാഹനത്തിന്‍റെ എൻജിനാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. വെൽഡിങ്ങിന് ആവശ്യമായ മെഷീനുകളും മറ്റും സ്വന്തമായി വാങ്ങിയായിരുന്നു നിർമാണം. കാറുകളോടുള്ള താൽപര്യമാണ് വാഹന നിർമാണത്തിലേക്ക് എത്തിച്ചതെന്നും ഏകദേശം ഒരു ലക്ഷത്തോളം രൂപയോളം ഇതിനായി ചെലവഴിച്ചുവെന്നും ഹനീൻ പറയുന്നു.

ALSO READ: യുദ്ധഭൂമിയില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ഥിനി: 'സുഹൃത്തുക്കളുടെ ജീവൻ ആശങ്കയില്‍'

വാഹനം നിർമിച്ചെങ്കിലും റോഡിലൂടെ യാത്ര ചെയ്യാൻ അനുമതിയില്ല. എക്‌സിബിഷനിലും മറ്റും കാർ പ്രദർശിപ്പിക്കാനാണ് ഹനീന്‍റെ തീരുമാനം. ഭാവിയിൽ ഓട്ടോമൊബൈൽ എഞ്ചിനീയർ ആവാനാണ് താൽപര്യമെന്നും ഹനീൻ അറിയിച്ചു.

എടവണ്ണ സ്വദേശിയായ ഹനീൻ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ് വിദ്യാർഥിയാണ്. ചെമ്പക്കുത്ത് സ്വദേശി പൂവൻ കാവിൽ നഹാസ് അമ്പായത്തിങ്ങൽ ബുഷൈറ ദമ്പതികളുടെ മകനാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.