ETV Bharat / city

കുറ്റിപ്പുറം ബസ് അപകടം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

author img

By

Published : Oct 6, 2019, 4:27 AM IST

സമരക്കാരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ പാലത്തിലെ കുഴികള്‍ ഉടന്‍ നികത്താമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.

കുറ്റിപ്പുറം ബസ് അപകടം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

മലപ്പുറം: കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റിപ്പുറം ദേശീയപാതാ ഓഫീസ് അസിസ്റ്റന്‍റ് എഞ്ചിനീയറെ ഉപരോധിച്ചു. സമരക്കാരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ പാലത്തിലെ കുഴികള്‍ ഉടന്‍ നികത്താമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.

കുറ്റിപ്പുറം ബസ് അപകടം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ശനിയാഴ്ച രാവിലെ എട്ടേകാലോടെയാണ് വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ട്രാൻസ്പോർട്ട് ബസ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കുഴിയില്‍ വീഴാതെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബസ് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Intro:മലപ്പുറം കുറ്റിപ്പുറം ബസ് അപകടതിന് കാരണം അയ പാലത്തിലെ ഗട്ടർ നിഗതണം എന്ന് അവിശ്യ പ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കുറ്റിപ്പുറം NH ഓഫീസ് AE യെ ഉപരോധിച്ചു

Body:പ്രശനം പരിഹരിക്കാമെന്ന് മേലുദ്യോഗസ്ഥരുടെ എഴുതി നൽകിയ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.Conclusion:ഇന്ന് രാവിലെ എട്ടേകാലോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ട്രാൻസ്പോർട്ട് ബസ് റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. 

എൻഎച്ച് ലെ കുഴികൾ അടക്കണം എന്ന് അവിശ്വപ്പെട്ട് കെണ്ട് കുറ്റിപ്പുറം NH ഓഫീസ് AE യെ ഉപരോധിക്കുക്ക അയിരുന്നു കേൺഗ്രസ് പ്രവർതകർ അയ അഡ്വ. മുജീബ് കൊളക്കാട്
കെ ടി സിന്ധീഖ് എന്നിവരുടെ നേത്യതത്തിൽ അയിരുന്നു പരോധം
റോഡിലെ, റെയിൽവേ ബ്രിഡ്ജിലെ അപകടകരമായ കുഴികൾ ഇന്ന് വൈകീട്ട് 6 മണിയോട് കൂടി നികത്തി പ്രശനം പരിഹരിക്കാമെന്ന് മേലുദ്യോഗസ്ഥരുടെ എഴുതി നൽകിയ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.

കേൺഗ്രസ് പ്രവർതകർ അയ അഡ്വ.മുജീബ്കൊളക്കാട് കെ ടി സിന്ധീഖ്എ എ സുൽഫിക്കർഅഹമ്മദ് കുട്ടിചെമ്പിക്കൽടി കെ ബഷീർ
c മൊയ്തീൻ കുട്ടിഇ ഭാസ്ക്കരൻടി വി അബ്ദുള്ളക്കുട്ടി പാറക്കൽ അബു കുഞ്ഞുട്ടി കുറ്റിപ്പുറം എന്നിവർ നേതൃത്വം നൽകി..
.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.