ETV Bharat / city

മുട്ടില്‍ മരംമുറി കേസ്: അട്ടിമറിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പുറത്ത്

author img

By

Published : Aug 25, 2021, 11:45 AM IST

Updated : Aug 25, 2021, 12:16 PM IST

എൻ.ടി സാജനും ആന്‍റോ അഗസ്റ്റിനും 86 തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടതായി റിപ്പോര്‍ട്ട്.

മുട്ടില്‍ മരംമുറി കേസ് വാര്‍ത്ത  മുട്ടില്‍ മരംമുറി കേസ് ഫോണ്‍ രേഖകള്‍ വാര്‍ത്ത  മുട്ടില്‍ മരംമുറി പ്രതി ഫോണ്‍ രേഖ വാര്‍ത്ത  എന്‍ടി സാജന്‍ പ്രതികള്‍ ഫോണ്‍ രേഖ വാര്‍ത്ത  മരംമുറി കേസ് പ്രതികള്‍ വാര്‍ത്ത  മുട്ടില്‍ മരംമുറി കേസ് വനംമന്ത്രി വാര്‍ത്ത  എകെ ശശീന്ദ്രന്‍ വാര്‍ത്ത  രാജേഷ് രവീന്ദ്രൻ റിപ്പോര്‍ട്ട് വാര്‍ത്ത  മുട്ടില്‍ മരംമുറി മാധ്യമപ്രവര്‍ത്തകന്‍ ബന്ധം വാര്‍ത്ത  മുട്ടില്‍ മരംമുറി എന്‍ടി സാജന്‍ പ്രതികള്‍ ബന്ധം വാര്‍ത്ത  എന്‍ടി സാജന്‍ പ്രതികള്‍ ബന്ധം വാര്‍ത്ത  muttil tree felling case  muttil tree felling case news  phone records forest officer accused news  muttil tree felling case phone records linking accused news  kerala forest minister news  ak saseendran news  muttil tree felling case investigation report news  മുട്ടില്‍ മരംമുറി കേസ് അന്വേഷണ റിപ്പോര്‍ട്ട് വാര്‍ത്ത
മുട്ടില്‍ മരംമുറി കേസ്: ആരോപണ വിധേയരും പ്രതികളും ബന്ധപ്പെട്ടതിന്‍റെ ഫോണ്‍ രേഖകള്‍ പുറത്ത്

കോഴിക്കോട്/തിരുവനന്തപുരം: വിവാദമായ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാൻ ആരോപണ വിധേയരും പ്രതികളും ബന്ധപ്പെട്ടതിന്‍റെ ഫോൺ രേഖകൾ പുറത്ത്. മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിൽ നിന്ന് മരം മുറിച്ചതുമായി ബന്ധപ്പെട്ട് വനം ഉദ്യോഗസ്ഥർക്കെതിരെ ‘തട്ടിക്കൂട്ട്’ റിപ്പോർട്ട് നൽകിയ എൻ.ടി സാജൻ ഫെബ്രുവരി 15ന് 12 തവണയായി കേസിലെ പ്രതിയായ ആന്‍റോ അഗസ്റ്റിനുമായി ഒരു മണിക്കൂറോളം സംസാരിച്ചിരുന്നുവെന്ന് ഫോൺ കോൾ റെക്കോർഡുകളിൽ വ്യക്തം.

ബന്ധപ്പെട്ടത് 86 തവണ

എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 14നും മേയ് 26നും ഇടയ്ക്ക് സാജനും ആന്‍റോയും 86 തവണ പരസ്‌പരം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക ഫോണിലും സ്വകാര്യ ഫോണിലുമായിട്ടായിരുന്നു സംഭാഷണം. 70 മിനിറ്റിലേറെ നീണ്ട സംഭാഷണങ്ങളും കൂട്ടത്തിലുണ്ട്.

മുട്ടില്‍ മരംമുറി കേസ് വാര്‍ത്ത  മുട്ടില്‍ മരംമുറി കേസ് ഫോണ്‍ രേഖകള്‍ വാര്‍ത്ത  മുട്ടില്‍ മരംമുറി പ്രതി ഫോണ്‍ രേഖ വാര്‍ത്ത  എന്‍ടി സാജന്‍ പ്രതികള്‍ ഫോണ്‍ രേഖ വാര്‍ത്ത  മരംമുറി കേസ് പ്രതികള്‍ വാര്‍ത്ത  മുട്ടില്‍ മരംമുറി കേസ് വനംമന്ത്രി വാര്‍ത്ത  എകെ ശശീന്ദ്രന്‍ വാര്‍ത്ത  രാജേഷ് രവീന്ദ്രൻ റിപ്പോര്‍ട്ട് വാര്‍ത്ത  മുട്ടില്‍ മരംമുറി മാധ്യമപ്രവര്‍ത്തകന്‍ ബന്ധം വാര്‍ത്ത  മുട്ടില്‍ മരംമുറി എന്‍ടി സാജന്‍ പ്രതികള്‍ ബന്ധം വാര്‍ത്ത  എന്‍ടി സാജന്‍ പ്രതികള്‍ ബന്ധം വാര്‍ത്ത  muttil tree felling case  muttil tree felling case news  phone records forest officer accused news  muttil tree felling case phone records linking accused news  kerala forest minister news  ak saseendran news  muttil tree felling case investigation report news  മുട്ടില്‍ മരംമുറി കേസ് അന്വേഷണ റിപ്പോര്‍ട്ട് വാര്‍ത്ത
ആരോപണ വിധേയരും പ്രതികളും ബന്ധപ്പെട്ടതിന്‍റെ ഫോൺ രേഖ

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഒആർ 1/2021 ആയി ഫെബ്രുവരി 8ന് റജിസ്റ്റർ ചെയ്‌ത 14 ക്യുബിക് മീറ്റർ വീട്ടി കടത്തിയ കേസിലെ പ്രതികളാണ് സഹോദരങ്ങൾ എന്ന ബോധ്യത്തോടെ തന്നെയാണ് എൻ.ടി സാജൻ കേസിൽ ഇടപെടുന്നതെന്നും രാജേഷ് രവീന്ദ്രന്‍റെ റിപ്പോർട്ടിൽ വ്യക്തമാണ്.

മാധ്യമപ്രവര്‍ത്തകനും ബന്ധം

കോഴിക്കോട്ടെ മാധ്യമപ്രവർത്തകനാണ് ആന്‍റോയേയും റോജിയേയും എൻ.ടി സാജനുമായി ബന്ധപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടിലെ സൂചനകൾ. ഈ മാധ്യമപ്രവർത്തകനുമായി സഹോദരങ്ങൾ ഫെബ്രുവരി 1 മുതൽ മേയ് 31 വരെ 119 തവണ സംസാരിച്ചതിന്‍റെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉണ്ട്.

മുട്ടില്‍ മരംമുറി കേസ് വാര്‍ത്ത  മുട്ടില്‍ മരംമുറി കേസ് ഫോണ്‍ രേഖകള്‍ വാര്‍ത്ത  മുട്ടില്‍ മരംമുറി പ്രതി ഫോണ്‍ രേഖ വാര്‍ത്ത  എന്‍ടി സാജന്‍ പ്രതികള്‍ ഫോണ്‍ രേഖ വാര്‍ത്ത  മരംമുറി കേസ് പ്രതികള്‍ വാര്‍ത്ത  മുട്ടില്‍ മരംമുറി കേസ് വനംമന്ത്രി വാര്‍ത്ത  എകെ ശശീന്ദ്രന്‍ വാര്‍ത്ത  രാജേഷ് രവീന്ദ്രൻ റിപ്പോര്‍ട്ട് വാര്‍ത്ത  മുട്ടില്‍ മരംമുറി മാധ്യമപ്രവര്‍ത്തകന്‍ ബന്ധം വാര്‍ത്ത  മുട്ടില്‍ മരംമുറി എന്‍ടി സാജന്‍ പ്രതികള്‍ ബന്ധം വാര്‍ത്ത  എന്‍ടി സാജന്‍ പ്രതികള്‍ ബന്ധം വാര്‍ത്ത  muttil tree felling case  muttil tree felling case news  phone records forest officer accused news  muttil tree felling case phone records linking accused news  kerala forest minister news  ak saseendran news  muttil tree felling case investigation report news  മുട്ടില്‍ മരംമുറി കേസ് അന്വേഷണ റിപ്പോര്‍ട്ട് വാര്‍ത്ത
ആരോപണ വിധേയരും പ്രതികളും ബന്ധപ്പെട്ടതിന്‍റെ ഫോൺ രേഖ

മണിക്കുന്ന് മലയിൽ സ്വകാര്യ ഭൂമിയിൽ മരം വെട്ടിയതിന് കേസെടുക്കാൻ വേണ്ടി ഫെബ്രുവരി 10ന് മാധ്യമ പ്രവർത്തകൻ കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതേ ദിവസം ആന്‍റോ അഗസ്റ്റിൻ 5 തവണ മാധ്യമപ്രവർത്തകനെയും ബന്ധപ്പെട്ടിട്ടുണ്ട്.

പരിശോധന പ്രതികള്‍ക്കൊപ്പം

ആന്‍റോ അഗസ്റ്റിൻ നൽകിയ രഹസ്യ വിവരം പരിശോധിക്കാനെന്ന പേരിലാണ് എൻ.ടി സാജൻ വയനാട്ടിൽ എത്തിയത്. റവന്യൂ, വനം അധികൃതരുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്‍റെ യാഥാർഥ്യം പരിശോധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. 15ന് രാവിലെ ആന്‍റോ അഗസ്റ്റിനുമായി എൻ.ടി സാജൻ കാറിൽ ഒരു മണിക്കൂറോളം ഒരുമിച്ച് സഞ്ചരിച്ചിരുന്നതായി ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

ആന്‍റോയാണ് ചില രേഖകൾ സാജന് നൽകിയത്. അതിന് ശേഷം മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിൽ പരിശോധന നടത്താൻ സാജൻ പോയപ്പോഴും ആന്‍റോയും മറ്റ് നാലു പേരും അനുഗമിച്ചിരുന്നതായും രാജേഷ് രവീന്ദ്രന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്രയും ഗുരുതരമായ റിപ്പോർട്ട് മറച്ചുവച്ചുകൊണ്ടാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയത്.

'ധർമ്മടം ബന്ധ'ത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി

അതേസമയം, കേസില്‍ ക്രമിനല്‍ ഗൂഢാലോചന അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നിലവിൽ പുറത്ത് വന്ന 'ധർമ്മടം ബന്ധ'ത്തെ കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മന്ത്രി അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ആർക്കെതിരെയും നടപടി ഉണ്ടാകില്ലെന്ന മുൻ നിലപാടിൽ തന്നെയാണ്.

Read more: മുട്ടില്‍ മരംമുറി കേസ്; അന്വേഷണം തുടങ്ങിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍

Last Updated : Aug 25, 2021, 12:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.