ETV Bharat / city

മിഠായിത്തെരുവിലെ തീപിടിത്തം; അപാകതകൾ ചൂണ്ടിക്കാട്ടി അഗ്നിശമന സേനയുടെ റിപ്പോർട്ട്

author img

By

Published : Sep 14, 2021, 10:46 AM IST

മിഠായിത്തെരുവിലെ തീപിടിത്തം  തീപിടിത്തം വാർത്ത  മിഠായിത്തെരുവിലെ തീപിടിത്തം വാർത്ത  അപാകതകൾ ചൂണ്ടിക്കാട്ടി അഗ്നിശമന സേനയുടെ റിപ്പോർട്ട്  അഗ്നിശമന സേന റിപ്പോർട്ട്  KOZHIKODE MITAI THERUVU FIRE  kozhikode fire  KOZHIKODE MITAI THERUVU FIRE news
മിഠായിത്തെരുവിലെ തീപിടിത്തം; അപാകതകൾ ചൂണ്ടിക്കാട്ടി അഗ്നിശമന സേനയുടെ റിപ്പോർട്ട്

കെട്ടിട ഉടമകളുടേയും കച്ചവടക്കാരുടേയും നിരുത്തരവാദപരമായ സമീപനം മൂലമാണ് പ്രദേശത്തെ കടകളിൽ ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നതെന്ന് അഗ്നിശമനസേന റിപ്പോര്‍ട്ട്.

കോഴിക്കോട്: മിഠായി തെരുവിലെ പല വ്യാപാര സ്ഥാപനങ്ങള്‍ക്കും വെവ്വേറെ വൈദ്യുതി കണക്ഷന്‍ പോലും ഇല്ലെന്ന് അഗ്നിശമന സേനയുടെ കണ്ടെത്തൽ. അലക്ഷ്യമായി വൈദ്യുതി വയറുകള്‍ വലിച്ച് ഉപയോഗിക്കുന്നത് തീപിടിത്തതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും റിപ്പോർട്ട്.

കൃത്യമായ വൈദ്യുത കണക്ഷനുകളില്ല

നിലവാരമില്ലാത്തതും പഴക്കം ചെയ്യതുമായ വൈദ്യുതീകരണ സംവിധാനങ്ങളാണ് മിക്ക കടകളിലും ഉള്ളത്. പ്രദേശത്തെ കടകളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന തീപിടിത്തത്തിന് കാരണം കെട്ടിട ഉടമകളുടേയും കച്ചവടക്കാരുടേയും നിരുത്തരവാദപരമായ സമീപനമെന്ന് അഗ്നിശമനസേനയുടെ റിപ്പോര്‍ട്ട്. വഴികള്‍ കൈയ്യേറിയും ഉള്‍കൊള്ളാവുന്നതിലും അധികം സാധനങ്ങള്‍ കുത്തിനിറച്ചുമാണ് കച്ചവടം നടത്തുന്നതെന്നും കണ്ടെത്തൽ.

കടകളിൽ മതിയായ അഗ്നിശമന ഉപാധികളില്ല

കച്ചവട സ്ഥാപനങ്ങള്‍ തമ്മില്‍ വേര്‍തിരിവില്ല. ഉണ്ടെങ്കില്‍ തന്നെ അവിടെയും സാധനങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു. ഉള്‍കൊള്ളാവുന്നതിലും അധികം സാധനങ്ങള്‍, വഴികള്‍ പോലും കൈയേറിയുള്ള കച്ചവടം, പ്ലാസ്റ്റിക്ക് നെറ്റുകള്‍ കെട്ടി സാധനങ്ങള്‍ കൂട്ടിയിടുന്നു. ഭൂരിഭാഗം കടകളിലും മതിയായ അഗ്നിശമന ഉപാധികള്‍ ഇല്ല. ഈ രീതി തുടര്‍ന്നാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്നും ജില്ല കലക്‌ടർക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ പറയുന്നു.

മൊയ്‌തീൻ പള്ളി റോഡിലെ കടയിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദമായ പരിശോധന റിപ്പോര്‍ട്ടാണ് അഗ്നിശമനസേന തയാറാക്കിയത്. മിഠായിത്തെരുവിവും സമീപ പ്രദേശങ്ങളിലും കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലെ പോരായ്‌മകള്‍ ഓരോന്നായി എടുത്തു പറയുന്നതാണ് റിപ്പോര്‍ട്ട്. പഴക്കം ചെന്നതും ബലക്ഷയം ഉള്ളതുമായ കെട്ടിടങ്ങള്‍ നവീകരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടുന്നു.

READ MORE: മിഠായിത്തെരുവിലെ അഗ്നിബാധ; ദുരൂഹതയെന്ന് സൂചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.