ETV Bharat / city

ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ എൻഎസ്എസ്

author img

By

Published : Oct 12, 2019, 2:40 PM IST

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയശേഷം മാത്രമേ ശുപാർശകൾ നടപ്പിലാക്കാവൂവെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് പത്രക്കുറിപ്പിറക്കിയത്.

ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ എൻ.എസ് എസ്

കോട്ടയം: പൊതുവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ എന്‍എസ്എസ്. ഖാദർ കമ്മറ്റി റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന്‍റെയും പുതിയ തസ്‌തികകൾ രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവിന്‍റെയും നിയമസാധ്യതകൾ ചുണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയശേഷം മാത്രമേ ശുപാർശകൾ നടപ്പിലാക്കാവൂവെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് പത്രക്കുറിപ്പിറക്കിയത്.

ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരെ എൻ.എസ് എസ്  nss against khadar committee  khadar committee report latest news  ഖാദർ കമ്മറ്റി റിപ്പോർട്ട്  nss latest news
ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ എൻ.എസ്.എസ്

നിലവിലെ സാഹചര്യത്തില്‍ സർക്കാർ മുൻ തീരുമാനങ്ങളുമായി മുമ്പോട്ട് പോകുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കുന്നു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളുടെ നിയന്ത്രണം പൊതു വിദ്യാദ്യാസ ഡയറക്‌ടറുടെ കീഴിൽ കൊണ്ടുവരാനുള്ള നീക്കം അപ്രായോഗികമാണെന്നാണ് എൻഎസ്എസിന്‍റെ വാദം. ഖാദർ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടുകൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന ആശങ്കയും എൻ.എസ്.എസ് പങ്കുവയ്ക്കുന്നു. വിഷയത്തിൽ നിയമനടപടികളുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

Intro:ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരെ എൻ.എസ് എസ്Body:കേന്ദ്ര വിദ്യാഭ്യാസാവാകാശ നിയമത്തിന്റെ മറവിൽ ഖാദർ കമ്മറ്റി ശിപാർശകൾ നടപ്പാക്കാനുളള സർക്കാർ നിലപാടിനെതിരെയാണ് എൻ എസ്.എസ് രംഗത്ത് വന്നിരിക്കുന്നത്. ശിപാർശകൾ നടപ്പിലാക്കുക വഴി പൊതുവിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാനാള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും എൻ.എസ്.എസ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആരോപിക്കുന്നു.ഖാദർ കമ്മറ്റി റിപ്പോർട്ട് അംഗികരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവും പുതിയ തസ്തികകൾ രൂപികരിച്ചു കൊണ്ടുള്ള ഉത്തരവിന്റെയും നിയമ സാധ്യതകൾ ചുണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കെ, കേസുമായ് ബന്ധപ്പെട്ട കക്ഷികളുമായ് ചർച്ച ചെയ്യ്തതിന് ശേഷം മാത്രമെ ശിപാർശകൾ നടപ്പിലാക്കാവു എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും എൻ.എസ് എസ് ഓർമ്മപ്പെടുത്തുന്നു.ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കെ തന്നെ സർക്കാർ മുൻ തീരുമാനങ്ങളുമായ് മുമ്പോട്ട് പോകുന്നത് ഒരു തരത്തിലും അംഗികരിക്കാൻ കഴിയുന്നതല്ലന്നും എൻ.എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കുന്നു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളുടെ നിയന്ത്രണം പൊതു വിദ്യാദ്യാസ ഡയറക്ടറുടെ കീഴിൽ കൊണ്ടുവരാനുള്ള നീക്കം അപ്രായോഗികമാണന്നാണ് എൻ.എസ് എസ് പക്ഷം.ഖാദർ കമ്മറ്റി റിപ്പോർട്ടുമായ് ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടുകൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന ആശങ്കയും എൻ.എസ്.എസ് പങ്കുവയ്ക്കുന്നു. വിഷയത്തിൽ നിയമനടപടികളുമായ് മുമ്പോട്ടു പോകാനാണ് എൻ.എസ് എസ് തീരുമാനമെന്നും സുകുമാരൻ നായർ പത്രക്കുറുപ്പിലൂടെ വ്യക്തമാക്കി



Conclusion:ഇ റ്റി വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.