ETV Bharat / city

'എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെ പെരുമാറുന്നു' ; സിപിഐക്കെതിരെ പരാതി നല്‍കാന്‍ കേരള കോണ്‍ഗ്രസ് എം

author img

By

Published : Sep 15, 2021, 3:42 PM IST

Updated : Sep 15, 2021, 5:52 PM IST

സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് എം വാര്‍ത്ത  കേരള കോണ്‍ഗ്രസ് എം പരാതി വാര്‍ത്ത  സ്റ്റീഫന്‍ ജോര്‍ജ് വാര്‍ത്ത  സിപിഐ കേരള കോണ്‍ഗ്രസ് വാര്‍ത്ത  കേരള കോണ്‍ഗ്രസ് സിപിഐ വാര്‍ത്ത  കേരള കോണ്‍ഗ്രസ് പരാതി വാര്‍ത്ത  കേരള കോണ്‍ഗ്രസ് സിപിഐ പരാതി വാര്‍ത്ത  കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വാര്‍ത്ത  സിപിഐ റിപ്പോര്‍ട്ട് വാര്‍ത്ത  kerala congress m news  kerala congress m complaint news  kerala congress m against cpi news
സിപിഐക്കെതിരെ പരാതി നല്‍കാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം

കോട്ടയം : സിപിഐക്കെതിരെ എല്‍ഡിഎഫിന് പരാതി നല്‍കാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതിയില്‍ ഉന്നയിക്കും. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നത്. അവരുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആരോപിച്ചു.

കേരള കോൺഗ്രസ് എമ്മിന്‍റെ സഹായം കൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് വൻവിജയം ഉണ്ടായത്. സിപിഐയ്ക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്‌ടമാകുമോ എന്ന ആശങ്കയാണ്.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു

സിപിഐ വോട്ടുകൾ കേരള കോൺഗ്രസ് എം സ്ഥാനാർഥികൾക്ക് കിട്ടിയിട്ടില്ല. കടുത്തുരുത്തിയിലും പാലായിലും സിപിഐയുടെ സഹായം ലഭിച്ചില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുമെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.

Read more: തോല്‍വിക്ക് കാരണം സി.പി.എമ്മിന്‍റെ 'നിസഹകരണം'; കടുത്ത വിമര്‍ശനവുമായി സി.പി.ഐ

Last Updated : Sep 15, 2021, 5:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.