ETV Bharat / city

'ടിപ്പുവിന്‍റെ സിംഹാസനം മുതൽ ക്രിസ്തുവിന്‍റെ തിരുവസ്ത്രം വരെ'; പുരാവസ്‌തു തട്ടിപ്പിൽ വ്യവസായി പിടിയിൽ

author img

By

Published : Sep 26, 2021, 8:42 PM IST

പ്രവാസി മലയാളം ഫെഡറേഷൻ ചെയര്‍മാനും യൂട്യൂബറുമായ മോൻസൺ മാവുങ്കലിനെയാണ് പുരാവസ്‌തു വിൽപ്പനയുടെ മറവിൽ കോടികൾ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് പിടികൂടിയത്

monson mavunkal  fake antiquities  മോൻസൺ മാവുങ്കൽ  എറണാകുളം ക്രൈംബ്രാഞ്ച്  ടിപ്പു സുൽത്താന്‍റെ സിംഹാസനം  പുരാവസ്‌തു തട്ടിപ്പ്  മോൻസൺ  മോൻസൺ മാവുങ്കൽ പിടിയിൽ  monson mavunkal arrested  ക്രിസ്തുവിനെ ഒറ്റുകൊടുത്ത വെളളിക്കാശ്
'ടിപ്പുവിന്‍റെ സിംഹാസനം മുതൽ ക്രിസ്തുവിന്‍റെ തിരുവസ്ത്രം വരെ'; പുരാവസ്‌തു തട്ടിപ്പിൽ വ്യവസായി പിടിയിൽ

എറണാകുളം : പുരാവസ്‌തുക്കളുടെ വില്‍പ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യവസായി കൊച്ചിയിൽ അറസ്റ്റിൽ. പ്രവാസി മലയാളം ഫെഡറേഷൻ ചെയര്‍മാനും യൂട്യൂബറുമായ മോൻസൺ മാവുങ്കലിനെയാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്. അമൂല്യമായ പുരാവസ്തുക്കൾ കൈവശമുണ്ടന്നും പണം നൽകിയാൽ കൈമാറാമെന്നും തെറ്റിദ്ധരിപ്പിച്ച് കോടികളാണ് പലരിൽ നിന്നായി മോൺസൺ തട്ടിയെടുത്തത്.

പണം നഷ്ടപെട്ടവരിൽ ചിലരുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മോൺസൺ വിൽപ്പനയ്ക്കായിവച്ച പുരാവസ്തുക്കൾ പലതും ചേർത്തലയിലെ ഒരു ആശാരി നിർമിച്ചതാണെന്ന് വ്യക്തമായി. ഇതോടെ തെളിവുകൾ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം മോൻസണെ ചേര്‍ത്തലയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ALSO READ : ഗുലാബ് കരതൊട്ടു, ഗജപതിയിൽ മണ്ണിടിച്ചിൽ ; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

മോൻസണൊപ്പം മൂന്ന്‌ പേർകൂടി പിടിയിലായിട്ടുണ്ട്‌. സ്വകാര്യ ബാങ്കിന്‍റെ പേരിൽ വ്യാജരേഖകൾ നിർമ്മിച്ചിട്ടായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കം കോടികൾ നൽകിയെന്നാണ് ഇയാൾ ഇടുപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

ടിപ്പു സുൽത്താന്‍റെ സിംഹാസനം, മോശയുടെ അംശവടി, ക്രിസ്തുവിനെ ഒറ്റുകൊടുത്ത വെളളിക്കാശ്, ക്രിസ്തുവിന്‍റെ തിരുവസ്ത്രത്തിന്‍റെ ഭാഗം, രവിവര്‍മയുടെയും ഡാവിഞ്ചിയുടെയും ചിത്രങ്ങള്‍ എന്നിങ്ങനെ അമൂല്യ പുരാവസ്തുക്കള്‍ ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം.

യൂട്യൂബര്‍മാര്‍ ഇയാളുടെ കൊച്ചിയിലെ മ്യൂസിയം പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. രാഷ്ട്രീയ, സിനിമാമേഖലകളിലടക്കം ഉന്നത ബന്ധം ഉളള മോന്‍സണ്‍ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രധാന പദവികളും വഹിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.