ETV Bharat / city

മിസ്‌ കേരളയടക്കം മൂന്ന് പേരുടെ വാഹനാപകടം; ഓഡി കാർ പിന്തുടർന്നുവെന്ന് നിർണായക മൊഴി

author img

By

Published : Nov 13, 2021, 11:11 AM IST

അപകടം നടന്ന സമയത്ത് ഓഡി കാർ പിന്തുടർന്നതായി അറസ്റ്റിലായ ഡ്രൈവര്‍ മൊഴി നൽകി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ കഴിഞ്ഞ തിങ്കളാഴ്‌ച ആശുപത്രി വിട്ടതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

MISS KERALA ACCIDENT  MISS KERALA ACCIDENT FOLLOW UP  മിസ്‌ കേരളയടക്കം മൂന്ന് പേരുടെ വാഹനാപകടം  ഒ.ഡി കാർ പിന്തുടർന്നുവെന്ന് നിർണായക മൊഴി  കാർ ഡ്രൈവറുടെ നിർണായക മൊഴി  ഹോട്ടലിലെ ഡിജെ പാർട്ടി  AUDI CAR FOLLOWED MISS KERALA ACCIDENT  MISS KERALA ACCIDENT latest news  MISS KERALA ACCIDENT follow up
മിസ്‌ കേരളയടക്കം മൂന്ന് പേരുടെ വാഹനാപകടം; ഒ.ഡി കാർ പിന്തുടർന്നുവെന്ന് നിർണായക മൊഴി

എറണാകുളം: കൊച്ചിയില്‍ മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടം നടന്ന സമയത്ത് ഓഡി കാർ പിന്തുടർന്നതായി അറസ്റ്റിലായ ഡ്രൈവര്‍ മൊഴി നൽകി. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

അപകടത്തിൽപെട്ട കാറിന്‍റെ വേഗതയിലാണ് പിന്തുടർന്ന കാറും സഞ്ചരിച്ചത്. ഇവർ പിന്തുടർന്നത് ഭയന്നാണോ കാർ അപകടത്തിൽപെട്ടത്, മത്സരയോട്ടം അപകടത്തിന് കാരണമായോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കും. അപകടത്തിന് ശേഷം ഈ ഓഡി കാർ സംഭവ സ്ഥലത്ത് തിരിച്ചെത്തിയതായും പൊലീസ് സ്ഥിരീകരിക്കുന്നു.

അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കുന്നതിനാണ് ഇവര്‍ അവസാനം സന്ദര്‍ശിച്ച ഹോട്ടലിലെ സിസിടിവി പൊലീസ് പരിശോധിച്ചത്. ഹോട്ടലിൽ ഡിജെ പാര്‍ട്ടി ഉള്‍പ്പടെ നടന്നിരുന്നു. ഇവിടെ നിന്നാവാം ഡ്രൈവര്‍ മദ്യപിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് ആവശ്യമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. അപകടത്തിന് ശേഷം ഈ ദൃശ്യങ്ങൾ ഹോട്ടൽ അധികൃതർ മാറ്റിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ഉടമ പറഞ്ഞത് അനുസരിച്ച് ദൃശ്യങ്ങൾ മാറ്റിയതായാണ് ജീവനക്കാരൻ പൊലീസിനെ അറിയിച്ചത്. ഈയൊരു സാഹചര്യത്തിൽ ഹോട്ടൽ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. കാര്‍ ഡ്രൈവറായ മാള സ്വദേശി അബ്ദുല്‍ റഹ്‌മാനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ കഴിഞ്ഞ തിങ്കളാഴ്‌ച ആശുപത്രി വിട്ടതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നവംബർ ഒന്നിന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ ദാരുണമായ അപകടം നടന്നത്. ഫോർട്ട്‌ കൊച്ചിയിൽനിന്ന്‌ തൃശൂരിലേക്ക്‌ പോകുന്നതിനിടെയായിരുന്നു മോഡലുകൾ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതേ കാറിലുണ്ടായിരുന്ന ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌.

READ MORE: മുൻ മിസ് കേരള ഉൾപ്പെടെ മരിച്ച കേസ്: ഹോട്ടലിൽ പരിശോധന, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.