ETV Bharat / city

KODAKARA CASE | കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം ആരംഭിച്ച് ഇ.ഡി

author img

By

Published : Nov 24, 2021, 9:15 PM IST

KODAKARA BLACK MONEY CASE  കൊടകര കുഴൽപ്പണക്കേസ്  KERALA HIGH COURT  ED INVESTIGATION ON KODAKARA CASE  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  Enforcement Directorate  കൊടകര കുഴൽപ്പണ കേസ് അപ്‌ഡേഷൻ  kochi ED Unit  കൊച്ചി ഇ.ഡി യൂണിറ്റ്
കൊടകര കുഴൽപ്പണക്കേസ്: ഇ.ഡി അന്വേഷണം ആരംഭിച്ചു

kodakara Black Money Case : കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകാൻ ഇ.ഡി. നേരത്തെ നിരവധി തവണ സാവകാശം തേടിയിരുന്നു

എറണാകുളം : ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇക്കാര്യം ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇ.ഡി കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇതോടെ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി.

KERALA HIGH COURT : കൊടകര കുഴൽപ്പണ കേസിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകാൻ ഇ.ഡി. നേരത്തെ നിരവധി തവണ സാവകാശം തേടിയിരുന്നു. ഇതേ തുടർന്ന് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി രണ്ടാഴ്‌ചത്തെ സമയം അനുവദിച്ചിരുന്നു.

READ MORE: Anupama's Missing Child Case | വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പരിശോധിച്ചശേഷം നടപടിയെന്ന് വീണ ജോര്‍ജ്

ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂരാണ് കുഴൽപ്പണക്കേസിൽ ഇ.ഡി. അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിച്ചത്. ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസ് ഇ ഡി അന്വേഷിക്കുന്നില്ലെന്നും നിരവധി തവണ പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്നുമാണ് ഹർജിക്കാരൻ കോടതിയെ അറിയിച്ചത്. ഇഡി അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇ ഡി ഡയറക്ടറെ എതിർകക്ഷിയാക്കിയായിരുന്നു ഹർജി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.