Anupama's Missing Child Case | വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പരിശോധിച്ചശേഷം നടപടിയെന്ന് വീണ ജോര്‍ജ്

author img

By

Published : Nov 24, 2021, 3:23 PM IST

Updated : Nov 24, 2021, 4:50 PM IST

Anupama Child Adoption Case  probe report by TV Anupama  Minister Veena George  അനുപമ ദത്ത് വിവാദം  അമ്മ അറിയാതെ കുഞ്ഞിനെ നല്‍കിയ കേസ്‌  വനിത-ശിശു വികസന ബോര്‍ഡ്‌  ദത്ത് വിവാദത്തില്‍ ടി.വി അനുപമ  kerala news updates  latest etv bharat news

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ( Child Adoption Case) വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലെ (probe report by TV Anupama) ഉള്ളടക്കം പരിശോധിച്ച ശേഷം നടപടിയെന്ന് മന്ത്രി വീണ ജോര്‍ജ് (Minister Veena George)

തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കം പരിശോധിച്ച ശേഷം നടപടിയെന്ന് മന്ത്രി വീണ ജോര്‍ജ്. വനിത-ശിശു വികസന ഡയറക്‌ടര്‍ ടി.വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ കഴിയൂ. വിഷയത്തില്‍ സൂക്ഷ്‌മമായ അന്വേഷണമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.

അത്തരമൊരു അന്വേഷണം തന്നെയാണ് നടന്നതെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ആരുടെ ഭാഗത്തെങ്കിലും വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞ് അനുപമയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു

Read more: Anupama child adoption| കുഞ്ഞിന്‍റെ കൈമാറ്റം: അടിമുടി വീഴ്ചകള്‍!!! വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

പരിശോധനാഫലം സിഡബ്ല്യുസി കോടതിയെ അറിയിക്കും. കുഞ്ഞ് എത്രയും വേഗം അമ്മയുടെ അടുത്ത് എത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വന്‍ വീഴ്‌ചയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

Last Updated :Nov 24, 2021, 4:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.