ETV Bharat / city

പരിധിയില്ലാത്ത സൗജന്യം; വനിത ദിനത്തില്‍ കൊച്ചി മെട്രോയില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര

author img

By

Published : Mar 7, 2022, 7:55 PM IST

മെന്‍സ്ട്രല്‍ കപ്പ് വിതരണം ഉള്‍പ്പെടെ കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വനിത ദിനം  കൊച്ചി മെട്രോ സ്ത്രീകള്‍ സൗജന്യ യാത്ര  വനിതകള്‍ക്ക് സൗജന്യ യാത്ര  international womens day  kochi metro free ride  kochi metro offers free rides to women
പരിധിയില്ലാത്ത സൗജന്യ യാത്ര; വനിത ദിനത്തില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

എറണാകുളം: അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും മാര്‍ച്ച് 8ന് കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. പരിധിയില്ലാത്ത സൗജന്യ യാത്രയാണ് കെഎംആർഎൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിത ദിനത്തിന്‍റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളും സഘടിപ്പിക്കും.

  • Unlimited free ride from any station to any station on Kochi Metro for women on Women's Day.
    On March 8, International Women's Day, women can travel on the Kochi Metro for free.
    As part of the Women's Day celebrations, various events will be organized at various stations. pic.twitter.com/Y4nYCfoN1v

    — Kochi Metro Rail (@MetroRailKochi) March 7, 2022 " class="align-text-top noRightClick twitterSection" data=" ">

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30ന് മെന്‍സ്ട്രല്‍ കപ്പ് വിതരണവും ബോധവല്‍ക്കരണ പരിപാടിയും നടക്കും. മെന്‍സ്ട്രല്‍ കപ്പുകളുടെ സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിലുമുണ്ട്. ഉച്ചയ്ക്ക് ശേഷം 2.30ന് പത്തടിപ്പാലത്തു നിന്ന് ജെ.എല്‍.എന്‍ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍ നടക്കും.

Also read: ലെവൽ ക്രോസ് ഇല്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

വൈകീട്ട് നാലര മണിക്ക് കലൂര്‍ സ്റ്റേഷനില്‍ ഫ്ലാഷ് മോബും ഫാഷന്‍ ഷോയും അരങ്ങേറും. നാല് മണി മുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റുണ്ട്. 4.30ന് ഏറ്റവും കൂടുതല്‍ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം നടക്കും. അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവുമുണ്ട്.

5.30 ന് ജോസ് ജങ്‌ഷനില്‍ കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ വനിത ദിന സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ക്യൂട്ട് ബേബി ഗേള്‍ മല്‍സരം, മ്യൂസിക്കല്‍ ചെയര്‍ മല്‍സരം, സെന്‍റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുടെ മ്യൂസിക് ബാന്‍ഡ് തുടങ്ങിയ പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.