ETV Bharat / city

ആരോഗ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം; പി.സി ജോർജിനെതിരെ പൊലീസ് കേസ്

author img

By

Published : Sep 24, 2021, 1:17 PM IST

veena george news  Health Minister insulted on social media  social media propaganda against veena george  Health Minister insulted on social media news  Police case against PC George  PC George Police case  സമൂഹ മാധ്യമത്തിലൂടെ ആരോഗ്യ മന്ത്രിയെ അപമാനിച്ചു  ആരോഗ്യ മന്ത്രിയെ അപമാനിച്ചു  പി.സി ജോർജിനെതിരെ പൊലീസ് കേസ്  പി.സി ജോർജിനെതിരെ കേസ്  ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പരാമർശം
സമൂഹ മാധ്യമത്തിലൂടെ ആരോഗ്യ മന്ത്രിയെ അപമാനിച്ചു: പി.സി ജോർജിനെതിരെ പൊലീസ് കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

എറണാകുളം: ആരോഗ്യ മന്ത്രി വീണ ജോർജിനെ സമൂഹ മാധ്യമത്തിലൂടെ വ്യക്തിഹത്യ ചെയ്തെന്ന പരാതിയിൽ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകനാണ് പി.സി ജോർജിനെതിരെ പരാതി നൽകിയത്.

ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്‌ത ഫോൺ സംഭാഷണത്തിലെ പരാമർശമാണ് കേസിന് ആധാരം. പി.സി ജോർജിന്‍റെ പരാമർശങ്ങൾ അപകീർത്തികരമാണന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ അഭിഭാഷകൻ ചൂണ്ടികാട്ടിയിരുന്നു. പി.സി ജോർജുമായി നടത്തിയ അശ്ലീല പരാമർശമുള്ള ഫോൺ സംഭാഷണം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച ടി.പി നന്ദകുമാറിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഐപിസിയിലെ 354 എ, 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്‌ടിലെ 120 വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കേസിൽ ടി.പി നന്ദകുമാർ ഒന്നാം പ്രതിയും പി.സി.ജോർജ് രണ്ടാം പ്രതിയുമാണ്.

ALSO READ: കോട്ടയത്ത് എല്‍ഡിഎഫിനെ ബിജെപി പിന്തുണയ്‌ക്കും; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.