ETV Bharat / city

രാജ്യത്ത് ഇന്ധനവില കൂട്ടി; വർധനവ് നാല് മാസങ്ങൾക്ക് ശേഷം

author img

By

Published : Mar 22, 2022, 6:41 AM IST

Updated : Mar 22, 2022, 7:11 AM IST

രാജ്യത്ത് ഇന്ധനവില കൂട്ടി; ഇന്ധനവില വർധനവ് നാല് മാസങ്ങൾക്ക് ശേഷം

fuel price hike in india  rise in petrol price  diesel price hike in india  രാജ്യത്ത് ഇന്ധനവില കൂട്ടി  കൊച്ചി പെട്രോൾ വില  കൊച്ചി ഇന്ധന വില  തിരുവനന്തപുരം ഇന്ധന വില  കോഴിക്കോട് ഇന്ധനവില
രാജ്യത്ത് ഇന്ധനവില കൂട്ടി

എറണാകുളം: രാജ്യത്ത് ഇന്ധനവില കൂട്ടി. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് കൂടിയത്. ഇതിനു മുൻപ് ഇന്ധനവില കൂട്ടിയത് 2021 നവംബർ 4നാണ് (4 മാസം, 18 ദിവസം മുമ്പ്).

ലോകവിപണയിൽ ക്രൂഡ് വിലയിലും വർധനവുണ്ടായി. ക്രൂഡ് വിലയിൽ ഒറ്റ ദിവസം കൊണ്ട് 7% ആണ് വർധനവുണ്ടായിരിക്കുന്നത്. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 117 ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രാജ്യത്ത് ഇന്ധന വില കൂടാൻ കാരണം

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ ഇന്ത്യയിലെ മൂന്ന് പൊതുമേഖല ഇന്ധന വ്യാപാരികൾ രാജ്യത്ത് ഇന്ധനവില ഒരുമിച്ച് കൂട്ടും. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യവും ഉപഭോക്‌താവുമായ ഇന്ത്യ ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും വിദേശ വിപണികളിൽ നിന്നാണ് എത്തിക്കുന്നത്.

രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ നവംബർ 4 മുതൽ എണ്ണ വില ഉയർത്തിയിരുന്നില്ല. യുക്രൈനിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ആഗോള എണ്ണ വിലയിൽ ഗണ്യമായ വർധനവ് ഉണ്ടാവുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്‌തിരുന്നു.

പ്രധാന നഗരങ്ങളിൽ ഇന്നത്തെ ഇന്ധനവില/ ലിറ്റർ

കൊച്ചി:- പെട്രോൾ: 105.18, ഡീസൽ: 92.40

തിരുവനന്തപുരം:- പെട്രോൾ: 107.31, ഡീസൽ: 94.40

കോഴിക്കോട്:- പെട്രോൾ: 105.45, ഡീസൽ: 92.61

ഡൽഹി:- പെട്രോൾ: 96.21, ഡീസൽ: 87.47

Also Read: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി ; പേര് നിര്‍ദേശിച്ചത് വിശ്വജിത്ത് റാണെ

Last Updated : Mar 22, 2022, 7:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.