ETV Bharat / city

യെച്ചൂരിക്ക് മൂന്നാമൂഴം; എ വിജയരാഘവന്‍ പിബിയില്‍, സിസിയില്‍ കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങൾ

author img

By

Published : Apr 10, 2022, 1:35 PM IST

Updated : Apr 10, 2022, 6:17 PM IST

സിപിഎം ചരിത്രത്തിലാദ്യമായി ദലിത് പ്രതിനിധിയായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോം പിബിയിലെത്തി

യെച്ചൂരി മൂന്നാമൂഴം  യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി  എ വിജയരാഘവൻ പോളിറ്റ് ബ്യൂറോയില്‍  എ വിജയരാഘവൻ പിബി അംഗം  കേന്ദ്ര കമ്മറ്റി കേരളം പുതുമുഖങ്ങള്‍  സീതാറാം യെച്ചൂരി തുടരും  sitaram yechury get a third term  yechury cpm general secretary  a vijayaraghavan in politburo  vijayaraghavan pb member  yechury to continue as cpm general secretary
യെച്ചൂരിക്ക് മൂന്നാമൂഴം; എ വിജയരാഘവന്‍ പിബിയില്‍, സിസിയില്‍ കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങൾ

കണ്ണൂര്‍: തുടർച്ചയായി മൂന്നാം തവണയും സീതാറാം യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറി. കേരളത്തിൽ നിന്ന് എ വിജയരാഘവൻ പോളിറ്റ് ബ്യൂറോയിലെത്തി. കേന്ദ്ര കമ്മറ്റിയിലേക്ക് കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങൾ ഉള്‍പ്പെട്ടു.

2015ല്‍ വിശാഖപട്ടണത്ത് ചേര്‍ന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രകാശ് കാരാട്ടിന്‍റെ പിന്‍ഗാമിയായി യെച്ചൂരി ആദ്യമായി സിപിഎം ജനറല്‍ സെക്രട്ടറിയായത്. 2018ല്‍ രണ്ടാം തവണ യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. ഒരാള്‍ക്ക് ഒരു പദവിയില്‍ മൂന്ന് തവണ കാലാവധിയാണ് സിപിഎം അനുവദിച്ചിരിക്കുന്നത്.

പ്രായപരിധി നിബന്ധനയുടെ പേരിൽ എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മുല്ല, ബിമൻ ബസു എന്നിവർ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി. പിബിയിൽ 17 പേര്‍ തന്നെ നിലനിർത്തിയപ്പോൾ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ എണ്ണം 85 ആക്കി കുറച്ചു. ഇതിൽ ഒരെണ്ണം ഒഴിച്ചിട്ടിരിക്കുകയാണ്.

യെച്ചൂരി സമ്മേളനത്തില്‍ സംസാരിക്കുന്നു

75 വയസ് എന്ന പ്രായപരിധി മാനദണ്ഡമാക്കിയതിനെ തുടര്‍ന്ന് പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞ എസ്‌ രാമചന്ദ്രന്‍ പിള്ളയ്ക്ക് പകരമാണ് നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തിയത്. മഹാരാഷ്‌ട്രയില്‍ നിന്ന് അശോക് ധാവ്ലയും സിപിഎം ചരിത്രത്തിലാദ്യമായി ദലിത് പ്രതിനിധിയായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്തി. കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മുല്ല പ്രായപരിധിയെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് അശോക് ധാവ്ല പിബി അംഗമാകുന്നത്.

കേന്ദ്ര കമ്മറ്റിയില്‍ കേരളത്തില്‍ നിന്നുള്ള നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. വൈക്കം വിശ്വന്‍റേയും പി കരുണാകരന്‍റേയും ഒഴിവിലേക്ക് പി രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവിയും സി.എസ് സുജാതയുമാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റിയിലെ വനിത പ്രതിനിധികള്‍.

Read more: സിപിഎം പൊളിറ്റ് ബ്യൂറോയിൽ ദലിത് പ്രാതിനിധ്യം; കേന്ദ്ര കമ്മിറ്റിയിൽ കൂടുതൽ പുതുമുഖങ്ങൾ

Last Updated : Apr 10, 2022, 6:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.