ETV Bharat / city

വീട് ജപ്‌തി ചെയ്‌ത് താഴിട്ട സംഭവം : ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് മന്ത്രി

author img

By

Published : Apr 6, 2022, 7:38 PM IST

Home confiscation Minister says action against officials  വീട് ജപ്‌തി ചെയ്‌തു താഴിട്ട സംഭവം  വീട് ജപ്‌തി ചെയ്‌തു താഴിട്ട സംഭവം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്നു മന്ത്രി  ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്നു മന്ത്രി വി.എൻ. വാസവൻ
വീട് ജപ്‌തി ചെയ്‌തു താഴിട്ട സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്നു മന്ത്രി

വീട് ജപ്‌തി ചെയ്‌ത് താഴിട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ

കണ്ണൂർ : ലോൺ തിരിച്ചടക്കാത്തതിൻ്റെ പേരിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ വീട് ജപ്‌തി ചെയ്‌ത് താഴിട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ. ഗവൺമെന്‍റ് നയങ്ങൾക്ക് വിരുദ്ധമാണ് താഴിട്ട് പൂട്ടിയ നടപടി. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വീട് ജപ്‌തി ചെയ്‌ത് താഴിട്ട സംഭവം : ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് മന്ത്രി

Also read: കിടപ്പാടം നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ജപ്‌തി നടപടി അംഗീകരിക്കില്ല, ഇത് സര്‍ക്കാര്‍ നയം : മന്ത്രി വി.എൻ വാസവൻ

മൂന്നോ നാലോ സെന്‍റ് മാത്രമുള്ള ഒരാളുടെ വീട് ജപ്‌തി ചെയ്യുമ്പോൾ അവർക്ക് മറ്റൊരു പാർപ്പിട സൗകര്യം ഒരുക്കി മാത്രമേ നടപടി എടുക്കാവൂ എന്നതാണ് സർക്കാർ നയമെന്നും വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.