ETV Bharat / city

രാഹുൽ ഗാന്ധി കണ്ണൂരിൽ; കെസി വേണുഗോപാലിന്‍റെ വീട് സന്ദര്‍ശിക്കും

author img

By

Published : Nov 12, 2020, 9:28 AM IST

Updated : Nov 12, 2020, 10:57 AM IST

എഐസിസി ജനറല്‍ സെക്രട്ടറി കെ.സിവേണുഗോപാല്‍ എംപിയുടെ പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി കണ്ണൂരില്‍ എത്തിയത്

Congress leader Rahul Gandhi MP will arrive in Kannur today  രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ  കെ.സിവേണുഗോപാല്‍ എംപി  കെ.സിവേണുഗോപാല്‍ എംപി വാര്‍ത്തകള്‍  Rahul Gandhi MP latest news  k.c venugopal mp
രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ

കണ്ണൂര്‍: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തി. കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സിവേണുഗോപാല്‍ എംപിയുടെ പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കാനാണ് അദ്ദേഹം കണ്ണൂരില്‍ എത്തിയത്. കെ.സി വേണുഗോപാലിന്‍റെ അമ്മ കെ.സി ജാനകിയമ്മ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചിരുന്നു. കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനം അറിയിക്കാനായാണ് രാഹുല്‍ ഗാന്ധി കണ്ടോന്താറിലെ വീട്ടിലെത്തുന്നത്. സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

രാഹുൽ ഗാന്ധി കണ്ണൂരിൽ
Last Updated : Nov 12, 2020, 10:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.