ETV Bharat / city

തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യം നിറഞ്ഞു; കുട്ടനാട്ടിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു

author img

By

Published : Oct 19, 2021, 1:28 PM IST

തോട്ടപ്പള്ളി  Thottapalli spillway filled with garbage  Thottapalli  കുട്ടനാട്  സ്‌പിൽവേ  കലക്‌ടർ  എ അലക്‌സാണ്ടർ ഐഎഎസ്
തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യം നിറഞ്ഞു; കുട്ടനാട്ടിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു

സ്‌പിൽവേയിൽ തങ്ങി നിൽക്കുന്ന മാലിന്യങ്ങളും പായലും അടിയന്തരമായി നീക്കം ചെയ്യാൻ കലക്‌ടർ നിർദേശം നൽകി.

ആലപ്പുഴ : കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യം നിറഞ്ഞു. ഇതോടെ കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗത്ത് നിന്ന് സ്‌പിൽവേയിൽ കൂടിയുള്ള നീരൊഴുക്കിന്‍റെ വേഗത കുറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്‌ടർ എ അലക്‌സാണ്ടർ ഐഎഎസ് സ്‌പിൽവേ സന്ദർശിച്ചു.

തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യം നിറഞ്ഞു; കുട്ടനാട്ടിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു

സ്‌പിൽവേയിൽ തങ്ങി നിൽക്കുന്ന മാലിന്യങ്ങളും പായലും അടിയന്തരമായി നീക്കം ചെയ്യാൻ കലക്‌ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജലസേചന വകുപ്പിനാണ് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ചുമതല നൽകിയിരുന്നത്. ഇതിനുള്ള നടപടി ഉടൻ ആരംഭിക്കും.

ALSO READ : കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ഭീതിയൊഴിയാതെ ജനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.