ETV Bharat / city

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ യുവാവ് കുത്തേറ്റ് മരിച്ചു

author img

By

Published : Feb 17, 2022, 8:33 AM IST

ആക്രമണം നടത്തിയ ഏഴംഗ സംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹരിപ്പാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം  ആലപ്പുഴയിൽ യുവാവ് കുത്തേറ്റ് മരിച്ചു  ശരത്‌ ചന്ദ്രന് കുത്തേറ്റു  sarath chandran stabbed to death in Alappuzha  conflict regarding harippad temple festival  bjp worker stabbed in alappuzha
ഹരിപ്പാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ യുവാവ് കുത്തേറ്റ് മരിച്ചു

ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കിഴക്കേക്കര വടക്ക് ശരത് ഭവനത്തിൽ ശരത്ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചു. ഇവരിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശരത്ചന്ദ്രൻ ബിജെപി പ്രവർത്തകനാണെന്നാണ് സൂചന.

ALSO READ: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.