ETV Bharat / city

ക്രിക്കറ്റ് സ്റ്റമ്പുകൊണ്ടടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം

author img

By

Published : Oct 9, 2020, 11:06 PM IST

മുഖ്യപ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും കൂട്ട് പ്രതികൾക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷയുമാണ് ലഭിച്ചത്

പത്തൊൻപത്കാരന്‍റെ കൊലപാതകം  Alappuzha Murder case  പ്രതികൾക്ക് ജീവപര്യന്തം3  ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി
പത്തൊൻപത്കാരന്‍റെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം

ആലപ്പുഴ: ഹരിപ്പാട് കളിസ്ഥലത്തുവച്ചുള്ള മദ്യപാനം ചോദ്യം ചെയ്‌ത 19കാരനെ ക്രിക്കറ്റ് സ്റ്റമ്പുകെണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം. മുഖ്യപ്രതികളും സഹോദരങ്ങളുമായ ശ്യാംദാസ്, ഷാരോൺ ദാസ് എന്നിവർക്ക് ജീവപര്യന്തവും കൂട്ട് പ്രതികളായ ഹരീഷ്, സുനിൽകുമാർ എന്നിവർക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷയുമാണ് വിധിച്ചത്. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.

ക്രിക്കറ്റ് സ്റ്റമ്പുകൊണ്ടടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം
2011 മാർച്ച് 14-ന് വൈകിട്ടായിരുന്നു ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രൻ കൊല്ലപ്പെടുന്നത്. ക്രിക്കറ്റ് കളി സ്ഥലത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്ന് പ്രതികൾ ശരത്തിനെ ക്രിക്കറ്റ് സ്റ്റംപ് ഊരി തലയ്ക്കടിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികൾ ചേർന്ന് ക്രൂരമായി അടിച്ചതോടെ തലയും നട്ടെല്ലും തകർന്നു കിടന്ന ശരത് ചന്ദ്രനെ വിവരം അറിഞ്ഞെത്തിയ പിതാവാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ രണ്ട് സാക്ഷികളെ വിസ്‌തരിച്ചു. 52 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി ഗീത, പി.പി ബൈജു എന്നിവർ ഹാജരായി. ജില്ലാ അഡീഷണൽ സെഷൻസ് ജഡ്‌ജി പി.എൻ സീതയാണ് വിധി പ്രസ്‌താവം നടത്തിയത്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.