ETV Bharat / city

ഓളപ്പരപ്പിലെ കാക്കിക്കരുത്ത്; ചരിത്രം കുറിച്ച് കേരള വനിതാ പൊലീസ്

author img

By

Published : Sep 1, 2019, 6:23 PM IST

Updated : Sep 1, 2019, 8:11 PM IST

ഓളപ്പരപ്പിലെ കാക്കിക്കരുത്ത്; ചരിത്രത്തിലേക്ക് തുഴയെറിഞ്ഞ് കേരള വനിതാ പൊലീസ്

നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കേരള പൊലീസിന്‍റെ വനിതാ ടീം മത്സരത്തിനിറങ്ങിയത്. തെക്കനോടി വിഭാഗത്തിൽ സിവിൽ പൊലീസ് ഓഫീസർ ശ്രീദേവി നയിച്ച ടീമാണ് ഒന്നാംസ്ഥാനം നേടിയത്.

ആലപ്പുഴ : നെഹ്റു ട്രോഫി ജലമാമാങ്കത്തിന് ആലപ്പുഴ പുന്നമടക്കായലിൽ പരിസമാപ്തിയായപ്പോൾ ചരിത്രത്തിലേക്കാണ് കേരള പൊലീസ് വനിതാ വിഭാഗം തുഴയെറിഞ്ഞത്. നെഹ്‌റു ട്രോഫി വള്ളംകളിയിൽ തെക്കനോടി വിഭാഗത്തിൽ സിവിൽ പൊലീസ് ഓഫീസർ ശ്രീദേവി നയിച്ച കേരള പൊലീസിന്‍റെ വനിതാ ടീമാണ് ഒന്നാംസ്ഥാനം നേടിയത്. പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ജലമേളയിൽ പങ്കെടുത്ത് ചരിത്രത്തിന്‍റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ടീമംഗങ്ങൾ പ്രതികരിച്ചു.

ഓളപ്പരപ്പിലെ കാക്കിക്കരുത്ത്; ചരിത്രം കുറിച്ച് കേരള വനിതാ പൊലീസ്

35 പേരടങ്ങിയ ടീമാണ് കാക്കിക്കരുത്തുമായി ഓളപ്പരപ്പിൽ തുഴയെറിഞ്ഞത്. 12 പേർ ആലപ്പുഴ ജില്ലക്കാരാണ്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരിൽ കായികശേഷിയും തുഴയാൻ കഴിവുമുള്ളവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. 36 വർഷമായി മത്സര വള്ളംകളികളിൽ പങ്കെടുക്കാറുള്ള കൈനകരി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ സുനിൽകുമാറാണ് പരിശീലകൻ.

എന്നാൽ കേരള പൊലീസിന്‍റെ പുരുഷവിഭാഗത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞവർഷം ടീം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സി.ബി.എൽ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കേരള പൊലീസ് കാരിച്ചാൽ ചുണ്ടനിലാണ് തുഴയെറിഞ്ഞത്.

Intro:Body:കാക്കിക്കരുത്തുമായി ഓളപ്പരപ്പിൽ ചരിത്രത്തിലേക്ക് തുഴയെറിഞ്ഞ് കേരള പോലീസ്

ആലപ്പുഴ : അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലമാമാങ്കത്തിന് ആലപ്പുഴ പുന്നമടക്കായലിൽ പരിസമാപ്തിയായപ്പോൾ പുത്തൻ ചരിത്രത്തിലേക്കാണ് കേരള പോലീസ് പോലീസ് വനിതാ വിഭാഗം തുഴയെറിഞ്ഞത്. നെഹ്‌റു ട്രോഫി വള്ളംകളിയിൽ തെക്കനോടി വിഭാഗത്തിൽ സിവിൽ പോലീസ് ഓഫീസർ ശ്രീദേവി നയിച്ച
കേരള പോലീസ് വനിതാ ടീമാണ് ഒന്നാംസ്ഥാനം നേടിയത്. താങ്കൾ പങ്കെടുക്കുന്ന ആദ്യ മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ജലമേളയിൽ പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമായതിൽ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ടീമംഗങ്ങൾ പ്രതികരിച്ചു.

നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി അമരത്ത് വനിതയുമായാണ് കേരള പോലീസിന്റെ വനിതാ ടീം മത്സരത്തിനിറങ്ങിയത്. 35 പേരടങ്ങിയ ടീമാണ് കാക്കിക്കരുത്തുമായി ഓളപ്പരപ്പിൽ തുഴയെറിഞ്ഞത്. ഇവരിൽ 12 പേർ ആലപ്പുഴ ജില്ലക്കാരാണ്. ഇവരിൽ ആർക്കും തന്നെ മുൻപ് വള്ളം തുഴഞ്ഞ പരിചയമില്ലെന്നതും പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ വിജയം കൊയ്യാനായി എന്നതും ശ്രദ്ധേയമാണ്. വള്ളംതുഴയാൻ താത്‌പര്യം പ്രകടിപ്പിച്ചവരിൽനിന്ന്‌ കായികശേഷിയും തുഴച്ചിലിനുള്ള കഴിവുമുള്ളവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. 36 വർഷമായി മത്സരവള്ളംകളികളിൽ പങ്കെടുക്കാറുള്ള കൈനകരി സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാറാണ് പരിശീലകൻ.

എന്നാൽ എന്നാൽ 70 ശതമാനത്തോളം ഓണം പുതിയ ആൾക്കാരെ പങ്കെടുപ്പിച്ച് മത്സരത്തിനിറങ്ങിയ കേരള പോലീസിന്റെ പുരുഷവിഭാഗത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞവർഷം ഓണം കേരള പോലീസ് ബോർഡ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സി ബി എൽ മത്സരങ്ങളിൽ കൂടി പങ്കെടുക്കുന്ന കേരള പോലീസ് ടീം കാരിച്ചാൽ ചുണ്ടനിലാണ് തുഴയെറിഞ്ഞത്.Conclusion:
Last Updated :Sep 1, 2019, 8:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.