മലപ്പുറം/ ആലപ്പുഴ: ഇന്ധനവില വര്‍ദ്ധനക്കെതിരെ സംസ്ഥാന വ്യാപകമായി കെ.പി.സി.സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ആലപ്പുഴയിലേയും മലപ്പുറത്തേയും വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഇന്ധന വില വർധനയും നികുതിക്കൊള്ളയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അവസാനിപ്പിക്കണമെന്ന് ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ആവശ്യപ്പെട്ടു.
ആലപ്പുഴ കളർകോട് ബൈപ്പാസ് കവാടത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ ഡി.സി.സി മുൻ പ്രസിഡന്‍റ് അഡ്വ. എം. ലിജു അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.
Also Read: ആവശ്യങ്ങള്‍ അംഗീകരിച്ച് സർവകലാശാല, നിരാഹാര സമരം അവസാനിപ്പിച്ച് ദീപ പി മോഹനൻ
മഞ്ചേരിയിലും സമരം
മലപ്പുറം മഞ്ചേരിയില്‍ നടന്ന സമര പരിപാടി ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ഹുസ്സൈൻ വല്ലാഞ്ചിറ അധ്യക്ഷനായി. പറമ്പൻ റഷീദ്, ഡി.സി.സി. ഭാരവാഹികളായ വല്ലാഞ്ചിറ ഷൗക്കത്തലി, സക്കീർ പുല്ലാര തുടങ്ങിയവര്‍ പങ്കെടുത്തു. 11 മണിക്ക് ആരംഭിച്ച സമരം നേരത്തെ നിശ്ചയിച്ചതു പ്രകാരം കൃത്വം 11.10 ന് അവസാനിച്ചു.