ETV Bharat / city

ഷാനിമോള്‍ക്കെതിരായ ജി. സുധാകരന്‍റെ വിവാദ പരാമർശം; പരാതി നല്‍കി യു.ഡി.എഫ്

author img

By

Published : Oct 7, 2019, 8:02 PM IST

ഒക്‌ടോബര്‍ നാലിന് തൈക്കാട്ടുശേരിയിലെ എൽ.ഡി.എഫ് കുടുംബയോഗത്തിൽ സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമർശമെന്നാണ് പരാതിയില്‍ പറയുന്നത്

ഷാനിമോള്‍ക്കെതിരായ ജി. സുധാകരന്‍റെ വിവാദ പരാമർശം; പരാതി നല്‍കി യു.ഡി.എഫ്

ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാനെതിരെ വിവാദ പരാമർശം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരെ യു.ഡി.എഫ് പൊലീസിൽ പരാതി നൽകി. മുന്നണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് അഡ്വ. ഉമേശനാണ് ഷാനിമോളുടെ സഭ്യതയെ കളങ്കപ്പെടുത്തുന്ന തരത്തിൽ മന്ത്രി ജി സുധാകരൻ പ്രസ്‌താവന നടത്തിയെന്ന് പരാതി നൽകിയത്.

ഒക്‌ടോബര്‍ നാലിന് തൈക്കാട്ടുശേരിയിലെ എൽ.ഡി.എഫ് കുടുംബയോഗത്തിൽ സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമർശമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മന്ത്രി സുധാകരനെതിരായ പരാതിയിന്‍മേല്‍ ചേർത്തല ഡി.വൈ.എസ്.പിയോട് ആലപ്പുഴ ജില്ലാ കലക്‌ടര്‍ റിപ്പോർട്ട് തേടി.

COMPLAINT AGAINST G_SUDHAKARAN ഷാനിമോള്‍ക്കെതിരായ ജി. സുധാകരന്‍റെ വിവാദ പരാമർശം; പരാതി നല്‍കി യു.ഡി.എഫ് അരൂര്‍ ഉപതെരഞ്ഞെടുപ്പ് Aroor by election
ഷാനിമോള്‍ക്കെതിരായ ജി. സുധാകരന്‍റെ വിവാദ പരാമർശം; പരാതി നല്‍കി യു.ഡി.എഫ്
Intro:Body:സ്ഥാനാർത്ഥിക്കെതിരെയുള്ള മന്ത്രി ജി സുധാകരന്റെ വിവാദ പരാമർശം ; യുഡിഎഫ് പരാതി നൽകി

ആലപ്പുഴ : അരൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. ഷാനിമോൾ ഉസ്മാനെതിരെ വിവാദ പരാമർശം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരെ യുഡിഎഫ് പോലീസിൽ പരാതി നൽകി. യുഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഏജൻറ് അഡ്വ. ഉമേഷാണ് ഷാനിമോളുടെ സഭ്യതയെ കളങ്കപ്പെടുത്തുന്ന തരത്തിൽ മന്ത്രി ജി സുധാകരൻ പ്രസ്താവന നടത്തിയെന്ന് പരാതി നൽകിയിരിക്കുന്നത്. ഒക്ടോബർ 4ന് തൈക്കാട്ടുശ്ശേരിയിലെ എൽഡിഎഫ് കുടുംബയോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമർശമെന്നാണ് യുഡിഎഫ് പരാതിയിൽ ആരോപിക്കുന്നത്. മന്ത്രി സുധാകരനെതിരായ പരാതിയിന്മേൽ ചേർത്തല ഡിവൈഎസ്പിയോട് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. മന്ത്രി ആരുടെയും പേര് എടുത്തു പറയുന്നില്ലെന്നാണ് പോലീസ് നൽകിയ റിപ്പോർട്ടിൻറെ ഉള്ളടക്കം എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ വിവരം.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.