ETV Bharat / city

Farm Law Repeal| പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി

author img

By

Published : Nov 20, 2021, 12:09 PM IST

ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കൃഷിമന്ത്രി (P Prasad- Minister for Agriculture) കാർഷിക നിയമം പിൻവലിക്കുന്നതുമായി (repealing farm laws) ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ (Prime minister Narendra Modi) പ്രഖ്യാപനത്തില്‍ പ്രതികരിച്ചത്.

Agriculture Minister  P Prasad  Repealing farm laws  Prime minister Narendra Modi  Farm Law Repeal  കാർഷിക നിയമം  പ്രധാനമന്ത്രി നരേന്ദ്ര മോദി  പി പ്രസാദ്  കര്‍ഷക പ്രതിഷേധം  central government  കേന്ദ്ര സർക്കാർ
Farm Law Repeal| കാർഷിക നിയമം: പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി

ആലപ്പുഴ: കാർഷിക നിയമം പിൻവലിക്കുന്നതുമായി (repealing farm laws) ബന്ധപ്പെട്ട് പ്രധാനമന്ത്രി (Prime minister Narendra Modi) നടത്തിയ പ്രഖ്യാപനത്തിലെ വാക്കുകളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് (P Prasad- Minister for Agriculture). ശത്രുരാജ്യത്തോട് എന്ന പോലെ സ്വന്തം രാജ്യത്തെ ജനങ്ങളോട് പെരുമാറുകയായിരുന്നു കേന്ദ്ര സർക്കാർ (central government) ചെയ്തത്.

കൃഷിമന്ത്രി പി. പ്രസാദ് ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു.

വൈകിയാണെങ്കിലും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായി. ചില സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ ഈ തീരുമാനമെന്ന് ആർക്കും മനസിലാവും. ഇക്കാര്യത്തിൽ മറുപടി പറയാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനവിരുധമായ നയങ്ങളെ ജനങ്ങളുടെ ശക്തി ഉപയോഗിച്ച് തിരുത്താൻ കഴിയും എന്ന് കാട്ടിക്കൊടുത്ത സമരമാണിത്. സമരത്തിൽ എഴുന്നൂറോളം പേർ രക്തസാക്ഷിത്വം വരിച്ചതിന് ശേഷമാണ് കേന്ദ്രം ഈ നിയമം പിൻവലിക്കാൻ തയ്യാറായത്. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല. മരണപ്പെട്ടതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

മറ്റേതെങ്കിലും കുറുക്കുവഴിയിലൂടെ കാർഷിക ബില്ലുകൾ കൊണ്ടുവരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പാർലമെന്‍റിൽ പ്രത്യേകമായി ബില്ല് അവതരിപ്പിച്ചോ, മന്ത്രിസഭാ യോഗം ചേർന്നോ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ സമരം കർഷകരുടെ മാത്രമല്ല, ഇന്ത്യൻ ജനതയുടെ വിജയമെന്നും, കർഷകരുടെ ആത്മസമർപ്പണത്തിന്‍റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.

also read: Farm Law Repeal| കര്‍ഷകര്‍ ചോര കൊടുത്ത് കൈവരിച്ച നേട്ടം : ഉമ്മന്‍ചാണ്ടി

ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഈ സമരവിജയം ഊർജം പകരുമെന്നും കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.