ETV Bharat / business

Thiruvonam Bumper Draw തിരുവോണം ബമ്പർ: ഭാഗ്യശാലിയെ നാളെയറിയാം, കോടിത്തിളക്കത്തില്‍ ഉറ്റുനോക്കി കേരളം

author img

By ETV Bharat Kerala Team

Published : Sep 19, 2023, 12:35 PM IST

ഒന്നാം സ്ഥാനം നേടുന്നവന് മാത്രമല്ല രണ്ടുമുതൽ അഞ്ചുവരെയുള്ള സ്ഥാനക്കാരനും ഇത്തവണ ആഘോഷമാക്കാം എന്നതാണ് തിരുവോണം ബമ്പറിലെ ഇത്തവണത്തെ പ്രത്യേകത.

Thiruvonam bumper draw Who is the lucky one  Thiruvonam Bumper  change in prize structure has had a major impact  Thiruvonam Bumper Draw  Who Is The Lucky One  തിരുവോണം ബമ്പർ  ആരാണാ ഭാഗ്യ ശാലി ഉറ്റുനോക്കി കേരളം  change in prize structure  തിരുവോണം ബമ്പർ ഒന്നാം സ്ഥാനം  Thiruvonam Bumper first prize
Thiruvonam Bumper Draw Who Is The Lucky One

തിരുവനന്തപുരം : തിരുവോണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇത്തവണത്തെ ഭാഗ്യ ശാലി ആരായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് കേരളം (Thiruvonam bumper draw Who is the lucky one). ഒന്നാം സ്ഥാനം നേടുന്നവന് മാത്രമല്ല രണ്ടുമുതൽ അഞ്ചുവരെയുള്ള സ്ഥാനക്കാരനും ഇത്തവണ ആഘോഷമാക്കാം എന്നതാണ് തിരുവോണം ബമ്പറിലെ ഇത്തവണത്തെ പ്രത്യേകത. നാളെ (20.09.23) ഉച്ചയ്ക്ക് 2:30 നാണ് നറുക്കെടുപ്പ്.

സമ്മാനഘടനയിൽ വന്ന പുതിയ മാറ്റം ലോട്ടറി വില്‍പനയിൽ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട് (change in prize structure has had a major impact). മുൻ വർഷത്തേക്കാൾ 467,820 ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കേരളത്തിന്‍റെ അതിർത്തി ഭാഗങ്ങളിൽ അടക്കം വിൽപ്പന ഇപ്പോഴും തുടരുകയാണ്. ഭാഗ്യം അവസാന ലാപ്പിൽ ആണെന്ന പ്രതീക്ഷയുമായി ലോട്ടറി വാങ്ങാൻ കാത്തു നിൽക്കുന്നവരും ഉണ്ട്. കഴിഞ്ഞതവണ ബംബർ വിജയിയായ അനൂപ് നറുക്കെടുപ്പിന് അടുത്ത സമയത്തായിരുന്നു ലോട്ടറി എടുത്തത്. ഈ തന്ത്രവും ഭാഗ്യ പരീക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്.

രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം നേടുന്ന ഇരുപത് പേർക്ക് 50 ലക്ഷം വീതവുമാണ് ഇത്തവണത്തെ സമ്മാന ഘടന. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് 5 കോടിയും, മൂന്നാം സമ്മാനം 1 കോടി വീതം 10 പേർക്ക് എന്നിങ്ങനെയായിരുന്നു സമ്മാനം. ഇതുവരെ 71,23,734 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആകെ 85,00,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം 67,50,000 ടിക്കറ്റുകളാണ് ആകെ പുറത്തിറക്കിയത്. ഇതിൽ 66,55,914 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വില്‍പന നടന്നത്.

കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്‌തമായി സമ്മാന ഘടനയിൽ വൻ പൊളിച്ചെഴുത്തുമായാണ് തിരുവോണം ബമ്പർ ഇത്തവണ വിപണിയിലെത്തിയിരുന്നത്. ഇത്തവണ 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആകെ സമ്മാനങ്ങൾ 5,34,670 ആണ്. കഴിഞ്ഞ വർഷം ഇത് 3,97,911 ആയിരുന്നു. 2021ല്‍ 12 കോടിയായിരുന്നു ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ഈ സമയം ടിക്കറ്റ് വില. 2022ലാണ് ബമ്പറിന്‍റെ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഓണം ബമ്പറിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടിയാണ് സമ്മാന ഘടനയും ടിക്കറ്റ് വിലയും ഉയര്‍ത്തിയതെന്നായിരുന്നു അന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം.

ALSO READ: സർവകാല റെക്കോർഡിൽ തിരുവോണം ബമ്പർ വില്‍പന; കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത് തിരുവനന്തപുരത്തും പാലക്കാടും

ALSO READ: തിരുവോണം ബംപറിന് 'ലോട്ടറിയടിച്ചു"; 17.5 ലക്ഷം കടന്ന് വില്‍പ്പന, ഭാഗ്യാന്വേഷികള്‍ കൂടുതല്‍ തലസ്ഥാനത്തും പാലക്കാടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.