ETV Bharat / business

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വില കൂടി: അറിയാം കാരണങ്ങളും വസ്തുതകളും

author img

By

Published : Apr 13, 2022, 11:22 AM IST

Updated : Apr 13, 2022, 1:51 PM IST

ചികിത്സ ചിലവും അസംസ്‌കൃത വസ്തുക്കളുടേയും വിലയും രാജ്യത്ത് ഉയര്‍ന്ന് നില്‍ക്കുകയാണ്. പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് റീട്ടേയില്‍ വിലക്കയറ്റ നിരക്കിനെ വീണ്ടും ഉയര്‍ത്തുമെന്ന് വിദഗ്‌ധര്‍ പറയുന്നു

Explainer  What is pushing India retail inflation  Retail Inflation  Consumer Price Index  Annual inflation in the last financial year  Sunil Sinha  Principal Economist at India Ratings and Research  Explainer What is pushing India retail inflation  Inflation  Household product prices  Milk Products  Vegetables  Market  Business  Petrol Diesel price hike  Health inflation is a cause of concern  ETV Bharat  റിട്ടേയില്‍ ഇന്‍ഫ്ലേഷന്‍ ഇന്ത്യയില്‍ കൂടിയിരിക്കുന്നതിന്‍റെ കാരണങ്ങള്‍  കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ്  ഭക്ഷ്യ വസ്തുക്കളുടെ വില  ഇന്ത്യയിലെ ചികിത്സ ചിലവിലെ വര്‍ധനവ്
ഇന്ത്യയിലെ ഉയര്‍ന്ന റിട്ടേയില്‍ വില വര്‍ധന നിരക്കിന്‍റെ കാരണമെന്ത്?

ഉപഭോക്‌തൃ വില സൂചക(Consumer Price Index -CPI-) അനുസരിച്ചുള്ള കഴിഞ്ഞ മാര്‍ച്ചിലെ വിലക്കയറ്റ നിരക്ക് 6.95 ശതമാനമാണ്. റീട്ടെയ്ല്‍ പണപ്പെരുപ്പം ആറ് ശതമാനം കടക്കുന്നത് തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ്. റീട്ടെയ്ല്‍ പണപ്പെരുപ്പം രണ്ട് ശതമാനം മുതല്‍ ആറ് ശതമാനം വരെയുള്ള പരിധിയില്‍ നിര്‍ത്തണമെന്നത് റിസര്‍വ് ബാങ്കിന്‍റെ പ്രധാന ബാധ്യതകളില്‍ ഒന്നാണ്.

ആ ബാധ്യതയാണ് കഴിഞ്ഞ മൂന്ന് മാസമായി റിസര്‍വ് ബാങ്കിന് നിര്‍വഹിക്കാന്‍ കഴിയാതെ പോകുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ റീട്ടെയ്ല്‍ മേഖലയിലെ വിലക്കയറ്റം 17 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറെയായി രാജ്യത്ത് ഭൂരിഭാഗം അസംസ്‌കൃത വസ്‌തുക്കളുടേയും വില സര്‍വകാല റെക്കോഡിലാണ്

പ്രധാനപ്പെട്ട ഉപഭോക്‌തൃ വസ്തുക്കളുടെ മാര്‍ച്ചിലെ വിലക്കയറ്റം ഇങ്ങനെയാണ്: ധാന്യങ്ങളുടെ വില 19 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പാലുല്‍പ്പന്നങ്ങളുടെയും പച്ചക്കറിളുടെയും വില 16 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; വസ്ത്രങ്ങളുടെ വില 100 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍.

പാദരക്ഷകളുടെ വില 111 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; വീട്ടുപകരണങ്ങളുടെയും സേവനങ്ങളുടെയും വില 102 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; സൗന്ദര്യ വര്‍ധക വസ്‌തുക്കളുടെ വില 13 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. മൊത്തത്തില്‍ ഭക്ഷ്യവസ്‌തുക്കളുടെ വില സൂചിക 16 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്

ചികിത്സ ചിലവുകളിലെ വര്‍ധനവ് ഘടനാപരം: ഇന്ത്യ റേറ്റിങ്‌സ് ആന്‍ഡ് റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ ഇക്കോണമിസ്‌റ്റ് സുനില്‍ സിന്‍ഹ പറയുന്നത് ആരോഗ്യ രംഗത്തേയും വീട്ടുപകരണങ്ങളുടേയും വിലക്കയറ്റം ഘടനപരമായി മാറിയിരിക്കുന്നുവെന്നാണ്. കാരണം ആരോഗ്യ രംഗത്തെ വിലക്കയറ്റ നിരക്ക് കഴിഞ്ഞ 15 മാസങ്ങളായി ആറ് ശതമാനത്തില്‍ കൂടുതലാണ്. അതേപോലെ വീട്ടുപകരണങ്ങളുടേയും സേവനങ്ങളുടേയും വിലക്കയറ്റനിരക്ക് അഞ്ച് ശതമാനത്തില്‍ മുകളില്‍ കഴിഞ്ഞ 10 മാസങ്ങളായി തുടരുകയാണ്.

വിലക്കയറ്റനിരക്ക് ഘടനപരം എന്ന് പറയുന്നത് അത് കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ്. ഭക്ഷ്യ വസ്‌തുക്കളുടെ വില ചില സീസണുകളില്‍ ഉയര്‍ന്ന് നില്‍ക്കാറുണ്ട്. എന്നാല്‍ വിളവെടുപ്പ് സീസണാകുമ്പോള്‍ അവയുടെ വില കുറയും. ഈ വിലക്കയറ്റത്തെ ഘടനപരമെന്ന് പറയില്ല.

അവശ്യ മരുന്നുകളുടെ വില വര്‍ധന മൊത്തത്തിലുള്ള റീട്ടെയ്ല്‍ വിലക്കയറ്റ നിരക്കിനെ വീണ്ടും ഉയര്‍ത്തുമെന്ന് സുനില്‍ സിന്‍ഹ പറഞ്ഞു. 2021 ഒക്‌ടോബര്‍ മുതലാണ് വിലക്കയറ്റ നിരക്ക് രാജ്യത്ത് വര്‍ധിച്ച് തുടങ്ങിയത്. വിലകളില്‍ ചാഞ്ചാട്ടം ഉണ്ടാകുന്ന ഭക്ഷ്യ വസ്‌തുക്കളേയും ഇന്ധനങ്ങളേയും ഒഴിവാക്കി കണക്കാക്കുന്ന വിലക്കയറ്റ നിരക്ക്(Core inflation) പത്ത് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് . കോര്‍ ഇന്‍ഫ്ലേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ 6.29 ശതമാനമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റ നിരക്കിന്‍റെ ദീര്‍ഘകാല ട്രെന്‍റ് അറിയാനാണ് കോര്‍ ഇന്‍ഫ്ലേഷന്‍ കണക്കാക്കുന്നത്.

പെട്രോള്‍- ഡീസല്‍ വില വര്‍ധന വിലക്കയറ്റ നിരക്ക് വര്‍ധിപ്പിക്കും: കഴിഞ്ഞ മാര്‍ച്ചിന്‍റെ അവസാന ദിവസങ്ങളിലാണ് പെട്രോള്‍-ഡീസല്‍ വില എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചു തുടങ്ങിയത്. മാര്‍ച്ച് മാസത്തിലെ വിലക്കയറ്റ നിരക്കില്‍ ഇതു വലിയ സ്വാധീന മുണ്ടാക്കിയിട്ടില്ല. എന്നാല്‍ വരും നാളുകളില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധന റീട്ടേയില്‍ വില വര്‍ധന നിരക്കിനെ ഉയര്‍ത്തുമെന്ന് സുനില്‍ സിന്‍ഹ പറഞ്ഞു. ആരോഗ്യ രംഗത്തെ ഘടനപരമായ വില വര്‍ധന, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഇന്ത്യന്‍ രൂപയുടെ മൂല്യ ശോഷണം എന്നിവ കാരണം ഉയര്‍ന്ന റീട്ടേയില്‍ വിലക്കയറ്റ നിരക്ക് കുറഞ്ഞത് ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദമെങ്കിലും(ഏപ്രില്‍-ജൂണ്‍ 2022 കാലഘട്ടം) നീണ്ടു നില്‍ക്കുമെന്നും സിന്‍ഹ ഇടിവി ഭാരതിനോട് പറഞ്ഞു.

ALSO READ: ആദായനികുതി റീഫണ്ടിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

Last Updated :Apr 13, 2022, 1:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.