ETV Bharat / business

ആദ്യ പാദത്തിൽ 440.8 കോടിയുടെ ലാഭം ; മാരുതിയുടെ വരുമാനത്തിൽ നാലിരട്ടിയുടെ വർധന

author img

By

Published : Jul 28, 2021, 7:38 PM IST

ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദം 3,53614 വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റത്.

maruti suzuki q1 results  maruti suzuki q1 net profit  maruti suzuki revenue  മാരുതി സുസുക്കിയുടെ ലാഭം  മാരുതി സുസുക്കി
ആദ്യ പാദത്തിൽ 440.8 കോടിയുടെ ലാഭം; മാരുതിയുടെ വരുമാനത്തിൽ നാലിരട്ടിയുടെ വർധന

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ ലാഭ വിവരങ്ങൾ പുറത്തുവിട്ടു. 2021-22 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 440.8 കോടിയുടെ ലാഭമാണ് മാരുതി സുസുക്കി നേടിയത്. കഴിഞ്ഞ വർഷം ഇതേ സമയം 249.4 കോടിയായിരുന്നു കമ്പനിയുടെ ലാഭം.

Also Read:16 വയസിൽ താഴെയുള്ള കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇൻസ്റ്റഗ്രാം

ഈ പാദത്തിൽ 17,770.7 കോടി രൂപയാണ് മാരുതിയുടെ ആകെ വരുമാനം. നാലിരട്ടിയുടെ വർധനവാണ് വരുമാന ഇനത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം ക്വാട്ടറിൽ 4,106.5 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.

ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദം 3,53614 വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റത്. അതിൽ 45,519 വാഹനങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.