ETV Bharat / business

ചെറുകിട കച്ചവടക്കാർക്ക് രണ്ട് മിനിട്ടിൽ വായ്‌പ; പുതിയ പദ്ധതിയുമായി ഫ്ലിപ്‌കാർട്ട്

author img

By

Published : Aug 26, 2021, 9:54 AM IST

ഫ്ലിപ്‌കാർട്ടിലൂടെ ഹോൾസെയിലായി സാധനങ്ങൾ വാങ്ങുന്ന ചെറുകിട കച്ചവടക്കാർക്കാണ് വായ്‌പ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

flipkart wholesale  ഫ്ലിപ്‌കാർട്ട്  ഫ്ലിപ്‌കാർട്ട് വായ്‌പ പദ്ധതി  ഫ്ലിപ്‌കാർട്ട് ലോണ്‍  flipkart credit program
ചെറുകിട കച്ചവടക്കാർക്ക് രണ്ട് മിനിട്ടിൽ വായ്‌പ; പുതിയ പദ്ധതിയുമായി ഫ്ലിപ്‌കാർട്ട്

ഫ്ലിപ്‌കാർട്ട് തങ്ങളുടെ ഹോൾസെയിൽ ഉപഭോക്താക്കളായ ചെറുകിട കച്ചവടക്കാർക്ക് രണ്ട് മിനിട്ടുകൊണ്ട് വായ്‌പ ലഭ്യമാക്കുന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. ചെറുകിട കച്ചവടക്കാർക്ക് അവരുടെ പ്രവർത്തന മൂലധനത്തിനായാണ് ഫ്ലിപ്‌കാർട്ട് ലോണ്‍ അനുവദിക്കുക. പലചരക്ക് സാധനങ്ങളും ദൈനംദിന ഉപയോഗത്തിനുള്ള മറ്റ് വസ്തുക്കളും വില്ക്കുന്ന ചെറുകിട കച്ചവടക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.

Also Read:സാംസങ്ങിന്‍റെ ഗ്യാലക്സി M32 5G പുറത്തിറങ്ങി ; സവിശേഷതകള്‍ ഇങ്ങനെ

ഐടിഎഫ്‌സി ഫസ്റ്റ് ബാങ്കുമായും മറ്റ് ഫിൻടെക് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഫ്ലിപ്‌കാർട്ട് പദ്ധതി നടപ്പിലാക്കുക. പ്രൊസസിങ് ഫീ ഇല്ലാതെ എൻഡ്-ടു-എൻഡ് ഡിജിറ്റൽ ഓണ്‍ബോർഡിങ് ആയി രണ്ട് മനിട്ടുകൊണ്ട് ലോണ്‍ ലഭിക്കും. 'ഈസി ക്രെഡിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ വായ്‌പാ പദ്ധതിയിലൂടെ 5,000 മുതൽ രണ്ട് ലക്ഷം രൂപവരെ ലോൺ ലഭിക്കും. ആദ്യത്തെ 14 ദിവസം വായ്‌പകൾക്ക് പലിശ ഈടാക്കില്ല എന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്.

ചെറുകിട കച്ചവടക്കാരുടെ ബിസിനസ് കുറെകൂടി എളുപ്പമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്ലിപ്‌കാർട്ട് ഹോൾസെയിൽ വിഭാഗത്തിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റ് ആദർശ് മേനോൻ പറഞ്ഞു. വായ്‌പ പദ്ധതി കച്ചവടക്കാരുടെ മൂലധന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും വാങ്ങൽ ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലിപ്‌കാർട്ട് ഹോൾസെയിസിന്‍റെ സേവനം നിലവിൽ രാജ്യത്തുടനീളം 15 ലക്ഷത്തിലധികം ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.