ETV Bharat / business

വിദ്യാർഥികൾക്കായി വിലക്കുറഞ്ഞ ക്രോംബുക്ക് ലാപ്ടോപ്പുകൾ അവതരിപ്പിച്ച് അസുസ്

author img

By

Published : Jul 15, 2021, 6:03 PM IST

ക്രോംബുക്കുകളുടെ വില്പന ജൂലൈ 22ന് ആരംഭിക്കും

asus chromebook  asus laptops  asus students laptops  അസുസ്  വിലക്കുറഞ്ഞ ക്രോംബുക്ക് ലാപ്ടോപ്പുകൾ  Asus Chromebook C223
വിദ്യാർഥികൾക്കായി വിലക്കുറഞ്ഞ ക്രോംബുക്ക് ലാപ്ടോപ്പുകൾ അവതരിപ്പിച്ച് അസുസ്

വിദ്യാർഥികൾക്കായി വില കുറഞ്ഞ ക്രോംബുക്ക് ലാപ്ടോപ്പുകൾ പുറത്തിറക്കി അസുസ്. ഫ്ലിപ്‌കാർട്ടുമായി സഹകരിച്ച് അസുസ് അവതരിപ്പിക്കുന്ന ക്രോംബുക്കുകളുടെ വില്പന ജൂലൈ 22ന് ആരംഭിക്കും. 17,999 രൂപ മുതലാണ് ക്രോംബുക്കുകളുടെ വില ആരംഭിക്കുന്നത്.

Also Read: ഡ്രോൺ ഉപയോഗത്തിനുള്ള കരട് മാർഗരേഖ പുറത്തിറങ്ങി; ഓഗസ്റ്റ് 5 വരെ അഭിപ്രായങ്ങൾ അറിയിക്കാം

വിൻഡോസിന് പകരം ഗൂഗിളിന്‍റെ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ലാപ്ടോപ്പുകളാണ് ക്രോം ബുക്കുകൾ. ഗൂഗിൾ ആൻഡ്രോയിഡിന്‍റെ മറ്റൊരു വകഭേദമാണ് ക്രോം ഒഎസ്. അസൂസ് ക്രോംബുക്ക് സി 523, അസൂസ് ക്രോംബുക്ക് സി 423, അസൂസ് ക്രോംബുക്ക് ഫ്ലിപ്പ് സി 214, അസൂസ് ക്രോംബുക്ക് സി 223 എന്നിങ്ങനെ നാല് മോഡലുകളാണ് അസൂസ് ഈ സെഗ്മെന്‍റിൽ പുറത്തിറക്കുന്നത്.

അസൂസ് ക്രോംബുക്ക് ഫ്ലിപ്പ് സി 214ന് 23,999 രൂപയാണ് വില. ഫ്ലിപ്പ് മെക്കാനിസവും ടച്ച് സ്ക്രീനുമായാണ് ഫ്ലിപ്പ് സി 214 എത്തുന്നത്. ക്രോംബുക്ക് സി 423 ടച്ച് സ്ക്രീൻ, നോണ്‍ ടച്ച് സ്ക്രീൻ എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ ലഭ്യമാണ്. ടച്ച് മോഡലിന് 23,999 രൂപയും നോണ്‍-ടച്ച് മോഡലിന് 19,999 രൂപയും ആണ് വില. അസൂസ് ക്രോംബുക്ക് സി 523 ടച്ച് വേരിയന്‍റിന് 24,999 രൂപയും നോണ്‍-ടച്ച് വേരിയന്‍റിന് 20,999 രൂപയുമാണ്. ഏറ്റവും വിലക്കുറഞ്ഞ മോഡൽ സി 223 ആണ് 17,999 രൂപ

അസുസ് ക്രോംബുക്ക് സി 223

ഗ്രെ, റെഡ് എന്നീ നിറങ്ങളിലാണ് ക്രോംബുക്ക് സി 223 എത്തുന്നത്. 11.6 ഇഞ്ചിന്‍റെ എച്ച്ഡി എൽസിഡി ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്.

പ്രൊസസർ : Intel® Celeron® N3350 പ്രോസസർ 1.1 GHz

ഗ്രാഫിക്‌സ് : ഇന്‍റൽ എച്ച്ഡി ഗ്രാഫിക്സ് 500

മെമ്മറി : 4 ജിബി എൽപിഡിഡിആർ 4

സ്റ്റോറേജ് : 32 ജി ഇഎംഎംസി

16 ജി ഇഎംഎംസി

ബാറ്ററി : 38WHrs, 2S1P, 2-cell Li-ion

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.