ETV Bharat / business

യുപിഐ ഇടപാടുകളിൽ ജൂലൈയിൽ റെക്കോഡ് വർധന

author img

By

Published : Aug 2, 2021, 7:56 PM IST

യുപിഐ ഇടപാടുകളിലെ വിപണി വിഹിതത്തിൽ ഫോൺപേ ആണ് മുൻപന്തിയിൽ. ഗൂഗിൾപേയും പേടിഎമ്മും ആണ് രണ്ടും മൂന്നും സ്ഥാനത്ത്.

upi transactions  upi transactions july  യുപിഐ ഇടപാടുകളിൽ വർധന  യുപിഐ
യുപിഐ ഇടപാടുകളിൽ ജൂലൈയിൽ റെക്കോഡ് വർധന

നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ഇടപാടുകളിൽ ജൂലൈ മാസം റെക്കോഡ് വർധന. ജൂലൈയിൽ 3.24 ബില്യൺ യുപിഐ ഇടപാടുകളാണ് നടന്നത്. അതായത് 6.06 ട്രില്യണ്‍ അഥവാ 6,06,281 കോടി രൂപയുടെ ഇടപാടുകൾ.

Also Read: ജൂലൈയില്‍ ജിഎസ്‌ടി വരുമാനം 1.16 ലക്ഷത്തിലധികം

ജൂണ്‍ മാസം 2.8 ബില്യൺ ഇടപാടുകളാണ് യുപിഐ സംവിധാനത്തിലൂടെ രാജ്യത്ത് നടന്നത്. ജൂലൈ മാസം എത്തിയപ്പോൾ ഇടപാടുകളിൽ 15.7 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. 2016ൽ ആരംഭിച്ച യുപിഐ സംവിധാനം 2019 ഒക്ടോബറിൽ ആണ് ആദ്യമായി ഒരു ബില്യൺ ഇടപാടുകൾ നടത്തിയത്. തൊട്ടടുത്ത വർഷം രണ്ട് ബില്യണിലെത്തി. രണ്ട് ബില്യണിൽ നിന്ന് വെറും 10 മാസം കൊണ്ടാണ് ഇടപാടുകൾ മൂന്ന് ബില്യണിൽ എത്തിയത്.

കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ യുപിഐ ഇടപാടുകൾ നേരിയ തോതിൽ ഇടിഞ്ഞിരുന്നെങ്കിലും ഇളവുകൾ വന്നതോടെ വർധിക്കുകയായിരുന്നു. ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവയാണ് രാജ്യത്തെ യുപിഐ ഇടപാടുകൾക്ക് ഉപയോഗിക്കു്ന ആപ്ലിക്കേഷനുകളിൽ മുൻപന്തിയിൽ.

മുന്നിൽ ഫോണ്‍പേ

വിപണി വിഹിതത്തിൽ ഫോൺപേ ആണ് മുൻപന്തിയിൽ. ജൂൺ മാസത്തെ കണക്ക് അനുസരിച്ച് ഫോണ്‍പേയ്‌ക്ക് 46 ശതമാനവും ഗൂഗിൾ പേയ്‌ക്ക് 34.6 ശതമാനവും വിപണി വിഹിതമാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള പേടിഎമ്മിന് 11.6 ശതമാനം ആണ് വിപണി വിഹിതം. ആമസോൺപേയും ആക്സിസ് ബാങ്കും ആണ് തൊട്ട് പിന്നിൽ. സർക്കാരിന്‍റെ ഭീം ആപ്പ് ആറാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.