ETV Bharat / business

ബിഎംഡബ്ലിയു എക്‌സ് 3 പുതിയ മോഡല്‍ പുറത്തിറക്കി

author img

By

Published : Jan 20, 2022, 5:10 PM IST

Updated : Jan 20, 2022, 5:31 PM IST

ബിഎംഡബ്ലിയു എക്‌സ്‌3 എക്‌സ്‌ഡ്രൈവ്‌ 30 ഐ സ്പോര്‍ട്ട്‌ എക്‌സ്‌ പ്ലസിന്‌ (BMW X3 xDrive30i SportX Plus ) 59,90,000 രൂപയും ബിഎംഡബ്ലിയു എക്‌സ്‌ 3 എക്‌സ്‌ഡ്രൈവ് 30 ഐ എം സ്പോര്‍ട്ടിന് (BMW X3 xDrive30i M Sport) 65,90,000 രൂപയുമാണ്‌ എക്‌സ് ഷോറൂം വില.

The New BMW X3 launched in India  bmw new model  The New BMW X3 features  ബിഎംഡബ്ലിയു എക്‌സ്‌3ന്‍റെ പുതിയ മോഡല്‍  ബിഎംഡബ്സിയു എക്‌സ്‌3 ഫീച്ചേഴ്‌സ്
ബിഎംഡബ്ലിയു എക്‌സ്3ന്‍റെ പുതിയ മോഡല്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ബിഎംഡബ്ലിയു എക്‌സ്3 പുതിയ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. സ്പോര്‍ട്‌സ് ആക്‌റ്റിവിറ്റി വെഹിക്കിള്‍ (എസ്‌എവി) ആയ ബിഎംഡബ്ലിയു എക്‌സ്‌ 3 പുതിയ ലുക്കിലാണ്‌ പുറത്തിറങ്ങുന്നത്‌. പ്രിമിയം ഇന്‍റീരിയറും ഇന്‍ഫോടെയിന്‍മെന്‍റിനായി പുതിയ സൗകര്യങ്ങളോടും കൂടിയാണ്‌ ബിഎംഡബ്ലിയു എക്‌സ്3 പുതിയ മോഡല്‍.

ഡീസല്‍ എന്‍ജിനിലും പെട്രോള്‍ എന്‍ജിനിലും കാര്‍ പുറത്തിറക്കുന്നുണ്ട്‌. ബിഎംഡബ്ലിയു ഡീലര്‍ഷിപ്പ് ഷോറൂമുകളില്‍ കാറിന്‍റെ പെട്രോള്‍ മോഡല്‍ ഇന്ന്‌ മുതല്‍ ലഭ്യമാവും. ഡീസല്‍ മോഡല്‍ പിന്നീടാണ്‌ പുറത്തിറക്കുക.

ബിഎംഡബ്ലിയു എക്‌സ്‌3 പുതിയ തേര്‍ഡ്‌ ജനറേഷന്‍ എസ്‌എവി മിഡ്‌സൈസ്‌ വിഭാഗത്തില്‍ വിജയം കൈവരിക്കുമെന്ന് ബിഎംഡബ്ലിയു ഇന്ത്യ ഗ്രൂപ്പ്‌ പ്രസിഡന്‍റ്‌ വിക്രം പവാഹ്‌ ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. പുതുമയുള്ള ഡിസൈനും മികച്ച ഡ്രൈവിങ്‌ പ്രകടനവും കാഴ്ചവെക്കുന്ന ബിഎംഡബ്ലിയു എക്‌സ്‌ 3 ഓണ്‍റോഡിലും ഓഫ് റോഡിലും മികച്ച പ്രകടനമാണ്‌ കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഎംഡബ്ലിയു എക്‌സ്‌3 രണ്ട്‌ മോഡലുകളാണ്‌ പുറത്തിറങ്ങുന്നത്‌. ബിഎംഡബ്ലിയു എക്‌സ്‌3 എക്‌സ്‌ഡ്രൈവ്‌ 30 ഐ സ്പോര്‍ട്ട്‌ എക്‌സ്‌ പ്ലസിന്‌ (BMW X3 xDrive30i SportX Plus ) 59,90,000 രൂപയും ബിഎംഡബ്ലിയു എക്‌സ്‌ 3 എക്‌സ്‌ഡ്രൈവ് 30 ഐ എം സ്പോര്‍ട്ടിന് (BMW X3 xDrive30i M Sport) 65,90,000 രൂപയുമാണ്‌ എക്‌സ് ഷോറൂം വില.

ബിഎംഡബ്ലിയു എക്‌സ്‌3 പുതിയ മോഡല്‍ കൂടുതല്‍ സ്പേസും, കൂടുതല്‍ ഡ്രൈവിങ്‌ ഡൈനാമിക്കും പ്രദാനം ചെയ്യും. സുരക്ഷയ്‌ക്കായി പുതിയ മോഡലിലുള്ളത്‌ ആറ്‌ എയര്‍ ബാഗുകളാണ്‌. കൂടാതെ സുരക്ഷയ്‌ക്കായി അറ്റെന്‍റീവ്‌നസ്‌ അസിസ്‌റ്റന്‍സ്‌, ഡൈനാമിക്‌ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍നറിങ്‌ ബ്രേക്ക്‌ കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങളും ലഭ്യമാണ്‌.

ALSO READ:മാസ്‌കും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിർബന്ധമല്ല, യുകെയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

Last Updated : Jan 20, 2022, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.