ETV Bharat / business

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി

author img

By

Published : Jun 29, 2021, 1:08 PM IST

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമ വിഷയങ്ങൾ ഉന്നയിച്ച് ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ നൽകിയ പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.
one nation, one ration card scheme  one nation, one ration card  ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി  supreme court  implement one nation one ration card scheme  സുപ്രീം കോടതി  migrant workers
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: 'ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി' ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് പദ്ധതി നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടത്. അതേ സമയം അസം, ഛത്തീസ്‌ഗഡ്, ഡൽഹി, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

Also Read:'നീക്കിയ വിവരങ്ങള്‍ എന്തൊക്കെ?', ഫേസ്ബുക്ക് റിപ്പോര്‍ട്ട് നല്‍കും

കുടിയേറ്റ തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിലും അവരുടെ റേഷൻ കാർഡുകൾ രജിസ്റ്റർ ചെയ്യാത്ത സ്ഥലങ്ങളിലും റേഷൻ കടകൾ വഴി ഭഷ്യധാന്യങ്ങൾ ലഭിക്കാൻ കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ്. കുടിയേറ്റ തൊഴിലാളികളുടെ രജിസ്റ്റ്‌ട്രേഷനായി ഒരു പോർട്ടൽ തുടങ്ങണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികളുടെ ദേശീയ ഡേറ്റ ബേസ് ജൂലൈ 31നകം കേന്ദ്ര പൂർത്തിയാക്കണം.

കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമാകും വരെ കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി സംസ്ഥാനങ്ങൾക്ക് ഭഷ്യധാന്യങ്ങൾ കേന്ദ്രം സൗജന്യമായി നൽകണമെന്നും കോടതി നിർദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമ വിഷയങ്ങൾ ഉന്നയിച്ച് ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.