ETV Bharat / business

ഫേസ്ബുക്കിന് ഇന്ത്യയിൽ നിന്ന് റെക്കോഡ് വരുമാനം

author img

By

Published : Jul 31, 2021, 3:29 AM IST

Updated : Jul 31, 2021, 6:28 AM IST

2300 കോടിയിലധികം രൂപയാണ് ഒരു വർഷം കൊണ്ട് ഫേസ്ബുക്കിന് വരുമാന ഇനത്തിൽ വർധിച്ചത്

facebook india  facebook india revenue  ഫേസ്ബുക്ക് വരുമാനം  ഫേസ്ബുക്കിന് റെക്കോഡ് വരുമാനം
ഫേസ്ബുക്കിന് ഇന്ത്യയിൽ നിന്ന് റെക്കോഡ് വരുമാനം

ഡൽഹി: ചൈന കഴിഞ്ഞാൽ ടെക്ക് ഉത്പന്നങ്ങളുടെ ലോകത്തെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയുടേതാണ്. അതുപോലെ തന്നെ ഫേയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളുടെയും ഏറ്റവും പ്രധാന വിപണികളിൽ ഒന്നുമാണ്.

ഈ കൊവിഡ് കാലത്ത് ഇന്ത്യക്കാർ വീട്ടിലിരുന്നപ്പോൾ ഏറ്റവും അധികം നേട്ടമുണ്ടായത് ഒരുപക്ഷേ ഫേസ്ബുക്ക് ഉടമ മാർക്ക് സക്കര്‍ബര്‍ഗായിരിക്കും.

Also Read: ഹീറോ മോട്ടോകോർപ്പ് ഇനി മെക്‌സിക്കോയിലും

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നവര്‍ സമൂഹ മാധ്യമങ്ങളിൽ ചെലവിടുന്ന സമയം വർധിച്ചു. 2020-21 കാലയളവിൽ ഫേസ്ബുക്കിന്‍റെ ഇന്ത്യയിൽ നിന്നുള്ള വരുമാനം 9000 കോടി രൂപയാണ്.

അതായത് ഒരു ബില്യണ്‍ ഡോളറിലേറെ തുക. കൃത്യമായ വരുമാന വിവരങ്ങൾ ഇതുവരെ ഫേസ്ബുക്ക് രജിസ്ട്രാർ ഓഫ് കമ്പനീസിന് മുൻപാകെ സമർപ്പിച്ചിട്ടില്ല.

2019-20 കാലത്ത് 6613 കോടി രൂപയായിരുന്നു വരുമാനം. 2300 കോടിയിലധികം രൂപയാണ് ഒരു വർഷം കൊണ്ട് ഫേസ്ബുക്കിന് വരുമാന ഇനത്തിൽ വർധിച്ചത്. 2018-19 കാലത്ത് ഫേസ്ബുക്കിന്‍റെ ഇന്ത്യയിൽ നിന്നുള്ള വരുമാനം 2254 കോടി രൂപയായിരുന്നു.

മൊബൈൽ ഡാറ്റാ ചാർജ് കുറഞ്ഞതും സ്മാർട്ട്ഫോണുകൾ വ്യാപകമായതും ഫേസ്ബുക്കിന് ഗുണകരമായി. അതിന്‍റെ കൂടെ കൊവിഡ് നിയന്ത്രണങ്ങളിൽ ജനം വീട്ടിലിരുന്നതോടെ ഫേസ്ബുക്ക് ഉപയോഗം വർധിക്കുകയായിരുന്നു.

Last Updated :Jul 31, 2021, 6:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.