"സെക്‌സില്‍ ഏർപ്പെടാൻ വാക്‌സിൻ എടുക്കണം": ഇന്ത്യക്കാരുടെ ആഗ്രഹം വെളിപ്പെടുത്തി ബംബിൾ ആപ്പ്

author img

By

Published : Jul 19, 2021, 4:18 PM IST

dating app bumble  online dating  sex with vaccinated partners  ബംബിൾ ആപ്പ്  ഡേറ്റിംഗ്

സർവെയിൽ പങ്കെടുത്ത 38 ശതമാനം പേരും പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കാത്ത ആളുകളുമായി ഡേറ്റിംഗിന് പോകാനോ സെക്സിൽ ഏർപ്പെടാമോ താൽപര്യം ഇല്ലെന്നാണ്.

മൂന്നിൽ രണ്ട് ഇന്ത്യക്കാരും ഓൺലൈനിലൂടെ, ഇതുവരെ നേരിൽ കാണാത്ത ഒരാളുമായി പ്രണയത്തിലാകാൻ തയ്യാറെന്ന് ഡേറ്റിംഗ് ആപ്ലിക്കേഷനായ ബംബിൾ. കൊവിഡിനെ തുടർന്ന് മാറിയ സാഹചര്യത്തിലാണ് ഇന്ത്യക്കാരുടെ ഡേറ്റിംഗ് ശീലത്തെക്കുറിച്ച് ബംബിൾ പഠനം നടത്തിയത്. സർവെയിൽ പങ്കെടുത്ത 72 ശതമാനം പേരും പറഞ്ഞത് 'ഇതുവരെ നേരിൽ കാണാത്ത ഒരാളുമായി ഓണ്‍ലൈനിലൂടെ പ്രണയത്തിലാകാൻ സാധ്യതയുണ്ട് എന്നാണ്'.

Also Read: ക്രെഡെൻകിൽ നിക്ഷേപം നടത്താൻ ക്യാപിറ്റൽ ഇന്ത്യ

2021ൽ 39 ശതമാനം പേരാണ് തങ്ങളുടെ ആദ്യ സംഗമം വീഡിയോ ചാറ്റിലൂടെ നടത്തിയത്. മാറുന്ന കാലത്ത് ലൈംഗിക പങ്കാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്ത്യക്കാരുടെ പരിഗണനകളിലും മാറ്റം ഉണ്ടായി. സർവെയിൽ പങ്കെടുത്ത 38 ശതമാനം പേരും പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കാത്ത ആളുകളുമായി ഡേറ്റിംഗിന് പോകാനോ സെക്സിൽ ഏർപ്പെടാമോ താൽപര്യം ഇല്ലെന്നാണ്.

ആത്മാർഥത കൂടി

ബംബിളിന്‍റെ സർവെയിൽ കണ്ടെത്തിയ മറ്റൊരു കാര്യം കൊവിഡ് ലോക്ക്ഡൗൺ ബന്ധങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കാരെ കൂടുതൽ ആത്മാർഥതയുള്ളവരാക്കി എന്നാണ്. വാക്‌സിനേഷൻ തുടങ്ങിയതിനാൽ 2021ൽ ഡേറ്റിംഗ് സാധ്യമാകുമെന്ന് കരുതുന്നവരാണ് 33 ശതമാനം പേരും. 74 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഇപ്പോൾ ഡേറ്റിംഗിൽ മോശം സമീപനങ്ങളിൽ (ghosting, bread crumbing, catfishing) കുറവുണ്ടെന്നാണ്.

സർവെയിൽ പങ്കെടുത്ത നാലിൽ ഒരാൾ പറഞ്ഞത് ഡേറ്റിംഗിനിടയിൽ തങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇപ്പോൾ തയ്യാറല്ലെന്നാണ്. ഡേറ്റിംഗിന്‍റെ ഉദ്ദേശങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് പരസ്പരം വ്യക്തമായ ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ടെന്ന് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു. കൂടാതെ ഡേറ്റിംഗിന്‍റെ സമയത്ത് സൗന്ദര്യത്തെക്കാൾ വ്യക്തിത്വത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് 48 ശതമാനം പേർ പറഞ്ഞു. കൊവിഡ് കാലത്തെ ഡേറ്റിംഗിൽ സമ്മർദം കുറവാണെന്നാണ് സർവെയിൽ പങ്കെടുത്ത മൂന്നിൽ ഒരാൾ വ്യക്തമാക്കിയത്.

ഓൺലൈനാണ് സേഫ്

45 ശതമാനം പേരും വിശ്വസിക്കുന്നത് വെർച്വൽ അല്ലെങ്കിൽ ഓൺലൈൻ ഡേറ്റിംഗ് ആണ് പുതിയ കാലത്തിന്‍റെ രീതി എന്നാണ്. വ്യക്തിപരമായി ഒരാളുമായി നേരിട്ട് അടുക്കുന്നതിന് മുമ്പ് ഓൺലൈനിലൂടെയുള്ള പരിചയപ്പെടൽ കൂടുതൽ സുരക്ഷിതമാണെന്ന് ആളുകൾ കരുതുന്നു. ആദ്യ ഡേറ്റിംഗ് വീഡിയോ കോളിലൂടെ നടത്തിയവർ സുരക്ഷിതത്വം ആണ് പ്രധാന ഗുണമായി ചൂണ്ടിക്കാട്ടിയത്. കൊവിഡ് രണ്ടാം തരംഗം ഡേറ്റിംഗിന്‍റെ കാര്യത്തിൽ ആളുകളെ കൂടുതൽ കരുതൽ ഉള്ളവരാക്കി. ബംബിൾ 2021 ജൂണിൽ നടത്തിയ സർവെയിൽ 2000 അവിവാഹിതരായ ഇന്ത്യക്കാരാണ് പങ്കെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.