ETV Bharat / business

കശ്മീരില്‍ ഇനി നിക്ഷേപങ്ങള്‍ വര്‍ധിക്കും: അരുണ്‍ ജെയ്റ്റ്ലി

author img

By

Published : Aug 5, 2019, 7:20 PM IST

Updated : Aug 5, 2019, 7:26 PM IST

70 വര്‍ഷമായി രാജ്യം കാത്തിരുന്ന നടപടിയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

കശ്മീരില്‍ ഇനി നിക്ഷേപങ്ങള്‍ വര്‍ധിക്കും; അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത് ദേശീയ സംയോജനത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ട്വിറ്റര്‍ വഴിയാണ് ജയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക കശ്മീര്‍ ജനതക്കായിരിക്കും. ഇനിമുതല്‍ ഇവിടെ നിക്ഷേപങ്ങളും ജോലി സാധ്യതയും വര്‍ധിക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

അതേ സമയം കഴിഞ്ഞ 70 വര്‍ഷമായി രാജ്യം കാത്തിരുന്ന നടപടിയാണ് ഇന്ന് ഉണ്ടായിരിക്കുന്നതെന്ന് നിലവിലെ ധനമന്ത്രിയായ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഈ മാറ്റത്തോടെയാണ് ജമ്മുവിന്‍റെ യഥാർത്ഥ വികസനവും സംയോജനവും സംഭവിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായാണ് ബില്‍ അവതരിപ്പിച്ചത് ബിഎസ്പി, ബിജെഡി, ആം ആദ്മി പാർട്ടി, ശിവസേന, വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ്, പിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു.

Intro:Body:Conclusion:
Last Updated : Aug 5, 2019, 7:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.