ETV Bharat / business

റിയല്‍മി 7-5ജി സ്മാർട്ട് ഫോണ്‍ വിപണിയിലേക്ക്

author img

By

Published : Nov 20, 2020, 4:10 PM IST

30വോള്‍ട്ട് ഡാർട്ട് ചാർജ്, 5000 എംഎഎച്ച് ബാറ്ററി, 120എച്ച് ഇസഡ് അൾട്രാ സ്മൂത്ത് ഡിസ്പ്ലേ എന്നിവയോടെയാണ് ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്.

Realme 7 5G launch  Realme 7 5G launch date in india  Realme 7 5G price in india  latest gadgets news  റിയല്‍ മി 7  റിയല്‍ മി 7 5 ജി  റിയില്‍ മി ഫോണ്‍  വിപണിയിലും പുതി യഫോണുകള്‍  സ്മാര്‍ട്ട് ഫോണ്‍
റിയല്‍മി 7 5ജീ സമാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്

ഹൈദരാബാദ്: റിയല്‍ 7-5ജിസമാര്‍ട്ട് ഫോണ്‍ യൂറോപ്യന്‍ വിപണിയിലിറക്കി കമ്പനി. 30വോള്‍ട്ട് ഡാർട്ട് ചാർജ്, 5000 എംഎഎച്ച് ബാറ്ററി, 120എച്ച് ഇസഡ് അൾട്രാ സ്മൂത്ത് ഡിസ്പ്ലേ എന്നിവയോടെയാണ് ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ പുറത്തിറിങ്ങിയ ഫോണിന് 279 പൗണ്ട് (27,470.64 ഇന്ത്യന്‍ രൂപ) വില വരും. ഓഫറിന്‍റെ ഭാഗമായി 50 പൗണ്ട് വരെ വിലകുറവിലും ഫോണ്‍ ലഭിക്കുന്നുണ്ട്. നവംബർ 27 മുതൽ നവംബർ 30 വരെ വില 229 പൗണ്ടായി കുറയുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലഭ്യമാകുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1080x2400 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് ഉപയോഗിച്ചാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്. 1.8 ലെൻസുള്ള 48 എംപി പ്രൈമറി ക്യാമറയും ഫോണിലുണ്ട്. അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 എംപി സെക്കൻഡറി സെൻസറും ക്യാമറയും മറ്റ് പ്രത്യേകതയാണ്. മൈക്രോ മാക്രോ ഷൂട്ടിംഗ് സംവിധാനവും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. സെല്‍ഫികള്‍ക്കായി 16 എം.പി ക്യാമറയാണ് മുന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. 256 ജിബിവരെ ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ് മെമ്മറി കാര്‍ഡ്. 128 ജിബി ഫോണിലും ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 800 യു സോസി ടെക്നോളജിയും ഫോണിലുണ്ട്. 30 വോള്‍ട്ട് ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്‍റെ പ്രത്യേകയാണ്. ഫുള്‍ ചാര്‍ജിന് 65 മിനുട്ട് സമയമാണ് ആവശ്യമായി വരുന്നത്. ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ഫോണിലുണ്ട്. ആമസോണിലൂടെ ഫോണ്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.